TopTop
Begin typing your search above and press return to search.

അവന്‍ അവള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ ഈ ലോകം മാറും

അവന്‍ അവള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ ഈ ലോകം മാറും

ഫില്‍ പ്ലേറ്റ്
(സ്ലേറ്റ്)

കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപതിന് യുഎന്‍ വിമെന്‍ ഗുഡ് വില്‍ അംബാസഡറായ എമ്മാ വാട്ട്സന്‍ സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി മനോഹരമായി സംസാരിച്ചു. ലോകത്തില്‍ എല്ലായിടത്തും ദിവസേന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന അസമത്വത്തെപ്പറ്റിയാണ് എമ്മ സംസാരിച്ചത്. സ്വന്തം സ്വകാര്യ അനുഭവങ്ങള്‍ സംസാരിക്കുന്നതിനോടൊപ്പം ലിംഗവിവേചനത്തെപ്പറ്റി പൊതുവായ ഒരു ചിത്രവും എമ്മ വരച്ചുകാട്ടി.

ഈ വീഡിയോ കാണുക. നിങ്ങളുടെ സമയം നഷ്ടമാകില്ല.

">

എടുത്തുപറയാനാണെങ്കില്‍ ഒരുപാട് പറയേണ്ടിവരും. എങ്കിലും പ്രധാനഭാഗം തുടക്കത്തില്‍ തന്നെയായിരുന്നു.


“നിങ്ങളുടെ സഹായം ആവശ്യമുള്ളതുകൊണ്ടാണ് ഞാന്‍ അത് ചോദിക്കുന്നത്. ഈ ലിംഗഭേദം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാവരും അതില്‍ സഹകരിക്കേണ്ടതുണ്ട്... മാറ്റത്തിന്റെ വക്താക്കളാകാന്‍ സാധിക്കുന്നത്ര പുരുഷന്മാരും ആണ്‍കുട്ടികളുമാണ് മുന്നോട്ടുവരേണ്ടത്. ഇതിനെപ്പറ്റി സംസാരിക്കുക മാത്രമല്ല ചെയ്യേണ്ടത്, ഇത് സാധ്യമാണെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.”

ഞാന്‍ യോജിക്കുന്നു. പുരുഷന്‍മാര്‍ കൂടി ഇടപെടുകയും സ്ത്രീകള്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യാത്ത ഒരു ഫെമിനിസം കൊണ്ട് പ്രയോജനമില്ല. നാമെല്ലാം ഇതിന്റെ ഭാഗമാണ്. അതുകൊണ്ടാണ് എമ്മാ വാട്സണ്‍ ഹീ ഫോര്‍ ഷീ എന്ന യുഎന്‍ സംരംഭം പ്രഖ്യാപിച്ചത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുകയാണ് ലക്‌ഷ്യം. എന്റെ ശബ്ദവും എന്റെ വാക്കുകളും കൊണ്ട് ഞാന്‍ ഈ സംരംഭത്തില്‍ ചേരുന്നു.

ഇതെളുപ്പമല്ല. ഞാന്‍ സമ്മതിക്കുന്നു. പലതവണ ഞാന്‍ ഈ വിഷയത്തെപ്പറ്റി എഴുതിക്കഴിഞ്ഞു. പുരുഷന്മാര്‍ക്ക് ഫെമിനിസത്തോടുള്ള എതിര്‍പ്പിനെപ്പറ്റി, സമൂഹത്തിലെ ദൈനംദിന സെക്സിസത്തെപ്പറ്റി, പുരുഷാധിപത്യ സംസ്കാരത്തെപ്പറ്റി, കൂടാതെ ഫെമിനിസം എന്ന വിഷയം ചര്‍ച്ച ചെയ്യല്‍ എത്ര ബുദ്ധിമുട്ടാണ് എന്നതിനെപ്പറ്റിയും. എന്നിട്ടും ഇത് ബുദ്ധിമുട്ടാണ്. സ്ത്രീപുരുഷന്മാര്‍ക്ക് തുല്യ അവകാശം വേണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അസഹിഷ്ണുതയുണ്ടാകുന്നവര്‍ നിരവധിയാണ്. അവര്‍ എണ്ണത്തില്‍ ചെറുതാണെങ്കില്‍ കൂടിയും അവരുടെ ഒച്ച വളരെ വലുതാണ്.സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ചിലര്‍ ഏതറ്റംവരെയും പോകും. പല മീഡിയകളും പുരുഷന്മാരുടെ അവകാശവാദങ്ങള്‍ സ്റ്റോറിയാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അത് ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ല.

ബെസ്റ്റ് ഓഫ് അഴിമുഖം

'ഗേള്‍' അത്ര കുഴപ്പം പിടിച്ച വാക്കാണോ?
പാവം ആണുങ്ങള്‍, തെറിച്ച പെണ്ണുങ്ങള്‍ !
സൈബര്‍ ഇടങ്ങളിലെ സ്ത്രീ- പ്രീത ജി.പി എഴുതുന്നു
അഭിമാനം, നാണക്കേട്, പ്രതികാരം എന്നിവയെപ്പറ്റിയുള്ള ചിന്തകള്‍
പെണ്ണുങ്ങളേ, നിങ്ങള്‍ക്കുയരാന്‍ ഇതാ ചില പൊടിക്കൈകള്‍

ഇത് അവരെപ്പറ്റിയല്ല. ഇത് സ്ത്രീകളെപ്പറ്റിയും അവരെ പിന്തുണയ്ക്കുന്ന പുരുഷന്‍മാരെപ്പറ്റിയുമാണ്. ഇത് നമ്മെയെല്ലാം പറ്റിയാണ്. ഇത് വലിയ ഒരു ധീരകൃത്യമൊന്നുമല്ല. ഇത് പുരുഷത്വത്തിനു ചേരാത്ത പ്രവര്‍ത്തിയുമല്ല. ഇത് ലളിതമായി പറഞ്ഞാല്‍ ശരി പ്രവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യലാണ്.

ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടെന്ന് ഞാന്‍ പറയില്ല. സ്ത്രീകളെ ലോകത്തിലും ഇന്റര്‍നെറ്റിനുള്ളിലും അടിച്ചമര്‍ത്തുകയും ആക്രമിക്കുകയും അന്യവല്ക്കരിക്കുകയും ചെയ്യുന്നത് എങ്ങനെ തടയാം എന്നെനിക്കറിയില്ല.

എന്നാല്‍ എന്റെ സുഹൃത്തുക്കളുടെ കൂടെ എങ്ങനെ നില്‍ക്കണം എന്നെനിക്കറിയാം. എനിക്ക് എഴുതാനറിയാം. എന്റെ വാക്കുകള്‍ മറ്റുള്ളവരില്‍ എത്തിക്കാനറിയാം. മറ്റുപുരുഷന്മാരും ഇത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഇത് ഈ പ്രശ്നത്തിനു പൂര്‍ണപരിഹാരമല്ലെങ്കിലും ഇത് പരിഹാരത്തിന്റെ ഒരു പ്രധാനഭാഗമാണ്. നമ്മള്‍ കേള്‍ക്കുന്നുവെന്നും നമ്മള്‍ ഇതിനെപ്പറ്റി ചിന്തിക്കുന്നുവെന്നും നമ്മള്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് ഇതിന്റെ അര്‍ഥം.

അതുകൊണ്ടാണ് ഞാന്‍ എമ്മാ വാട്സണോടൊപ്പം നില്‍ക്കുന്നത്.

(സ്ലേറ്റ് ബ്ലോഗറാണ് ഫില്‍ പ്ലേറ്റ്)


Next Story

Related Stories