ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി

നഷ്ടപരിഹാര തുക കീടനാശിനി കമ്പനികളില്‍ നിന്നും ഈടാക്കണം

കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു മൂന്നുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ കേരള സര്‍ക്കാരിനോട് സുപ്രീം കോടതി. ഒരാള്‍ക്ക് അഞ്ചുലക്ഷം വീതമാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. കീടനാശനി കമ്പനികളില്‍ നിന്നും തുക ഈടാക്കാനാണു സര്‍ക്കാരിനോട് കോടതി ആവിശ്യപ്പെട്ടിരിക്കുന്നത്. കമ്പനി തുക നല്‍കുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് കോടതി ഉത്തരവ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആജീവനാന്ത ആരോഗ്യപരിരക്ഷ നല്‍കണമെന്നും കോടതി ഉത്തരവിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍