TopTop
Begin typing your search above and press return to search.

എനർജി ഡ്രിങ്കുകൾ ഒട്ടും എനര്‍ജി നല്‍കില്ല കുട്ടികള്‍ക്ക്

എനർജി ഡ്രിങ്കുകൾ ഒട്ടും എനര്‍ജി നല്‍കില്ല കുട്ടികള്‍ക്ക്

മിഷ്ലി ഫായ് കോര്‍ടെസ്
(ബ്ലൂംബര്‍ഗ്)

അമേരിക്കയിലെ പോയിസണ്‍ കണ്‍ട്രോള്‍ സെൻററിലേക്ക് വരുന്ന പകുതിയിലധികം ടെലിഫോണ്‍ കോളുകളും ആറു വയസിൽ താഴെയുള്ള കുട്ടികള്‍ക്കിടയില്‍ റെഡ്ബുള്ളും മോണ്‍സ്ടറും പോലുള്ള എനെർജി ഡ്രിങ്കുകൾ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അസ്വാസ്ഥ്യത്തെ കുറിച്ചുമാണെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇത്തരം ഊര്‍ജ്ജദായക പാനിയങ്ങൾ കുട്ടികൾക്ക് സുരക്ഷിതമല്ലെന്ന ശക്തമായ താക്കീതാണ് ഈ പഠനങ്ങൾ നല്‍കുന്നത്. ദേട്രോട്ടിലെ വെയ്ന്‍ സ്റ്റേറ്റ് യൂനിവേര്‍സിറ്റിയുടെ പീഡിയാട്രിക് വിഭാഗം ചെയർമാൻ സ്റ്റീവൻ ലിപ്ഷല്ട്സ് ആരോഗ്യ കാര്യങ്ങളിൽ താരതമ്യേന താഴെ നിൽക്കുന്ന എല്ലാവർക്കും വലിയതോതിൽ കഫീൻ ചേർന്ന പാനീയങ്ങൾ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പ്രസ്താവിക്കുകയുണ്ടായി. ചിക്കാഗോയിൽ ചേർന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിലാണ് ഈ ഗവേഷണ ഫലങ്ങള്‍ അവതരിപ്പിച്ചത്.

മിചിഗണിലെ പീഡിയാട്രിക് ഹോസ്പിറ്റലിന്റെ തലവനായിട്ടുള്ള ലിപ്ഷല്ട്സ് ചൂണ്ടിക്കാട്ടുന്നത് ഊര്‍ജ്ജദായക പാനിയങ്ങളുടെ ഉപയോഗം തുടർച്ചയായ ആരോഗ്യ പ്രശ്നങ്ങളുടെ കാരണമായി മാറുന്നുവെന്ന് തന്നെയാണ്. ഇത്തരം പനിയങ്ങൾ ഉപയോഗിക്കുന്നവരിൽ യുവാക്കളും കൗമാരക്കാരും എന്നതിനുമപ്പുറം ആറു വയസ്സിനു കീഴിലുള്ള കുട്ടികളും ഉള്‍പ്പെടുന്നുവെന്ന്‍ അമേരിക്കൻ പോയിസണ്‍ സെന്ററിലേക്ക് വരുന്ന ആശങ്ക നിറഞ്ഞ ഫോണ്‍ വിളികൾ സൂചിപ്പിക്കുന്നു.2010 മുതൽ 2013 വരെയുള്ള സമയപരിധിക്കുള്ളിൽ പോയിസണ്‍ കണ്‍ട്രോൾ സെന്ററിലേക്ക് ഊര്‍ജ്ജദായക പാനിയങ്ങളുമായി ബന്ധപ്പെട്ട് അയ്യായിരത്തിലധികം ഫോണ്‍ വിളികൾ വന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. ഇതിൽ ഭൂരിഭാഗവും കോളുകൾ സൂചിപ്പിക്കുന്നത് ഇതിന്റെ ഇരകളിൽ ഒരു വലിയ വിഭാഗം തീരെ ചെറിയ കുട്ടികൾ കൂടിയാണ് എന്ന വസ്തുതയാണ്. ഇതിൽ കുട്ടികൾക്ക് അബദ്ധത്തിൽ കിട്ടുന്ന പാനിയങ്ങളാണ് ഈ വിനാശം ഉണ്ടാക്കിവയ്ക്കുന്നത്. ഇതിൽ മൂന്നിലൊന്ന് പേര്‍ക്കു നെഞ്ചുവേദനയും കോച്ചിപ്പിടുത്തവും ഛര്‍ദിയും ക്രമമല്ലാത്ത ഹൃദയമിടിപ്പും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചികിത്സക്ക് വിധേയരാകേണ്ടതായും വരുകയുണ്ടായി.

ബെസ്റ്റ് ഓഫ് അഴിമുഖം

കുഞ്ഞുങ്ങള്‍ വളരുന്നതെങ്ങനെ
കുട്ടികളോട് ശാസ്ത്രം പറയുമ്പോള്‍ ഗലീലിയോയും വെള്ളം കുടിച്ചുകാണുമോ?
നിങ്ങള്‍ എത്ര കാലം ജീവിക്കും? ഇനി എല്ലാം കമ്പ്യൂട്ടര്‍ പറയും
എന്തുകൊണ്ട് ഞാന്‍ മുലയൂട്ടുന്നില്ല?
കൗമാരക്കാരുടെ മേല്‍ ചാരപ്പണി നടത്തണോ?

2012 നു ശേഷം തുടർച്ചയായി രേഖപ്പെടുത്തിയ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതുമുതൽ ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഫീൻ ചേർന്ന ഇത്തരം പാനിയങ്ങൾക്ക് മുകളിൽ ഗൗരവമായ അന്വേഷണം ആരംഭിച്ചു. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഇത്തരം പാനിയങ്ങൾ 18 വയസ്സിനു കീഴിൽ ഉള്ളവർക്ക് വിൽക്കുന്നതിനു വിലക്കേര്‍പ്പെടുത്തുവാൻ ഈ നടപടി കാരണമായി. ഇതിനു മുൻപുള്ള കണ്ടെത്തലുകളും ഇത്തരം പാനിയങ്ങൾ വലിയ തോതിൽ തന്നെ രക്തസമ്മർദം കൂടുവാനും ഹൃദയ സ്പന്ദനത്തിൽ വ്യതിയാനം സൃഷ്ടിക്കുവാനും ഇടയാക്കുന്നതായി വ്യക്തമാക്കുകയുണ്ടായി.

ചെറിയ കുട്ടികളിൽ ഹൃദയ രോഗങ്ങളും മറ്റു അവശതകളും ഉള്ളവർ ഇതിനു പെട്ടെന്ന് പാത്രമാകുന്നതായി കണ്ടെത്തുകയുണ്ടായി. ലിപ്ഷല്ട്സ് തന്റെ പഠനത്തിൽ ഗൗരവമായി പ്രതിപാദിക്കുന്ന മറ്റൊരു വിഷയം പ്രമേഹ രോഗികളിലും ഹൈപർ ആക്ടിവിറ്റിയുള്ള കുട്ടികളിലും മറ്റു മരുന്നുകൾ കഴിക്കുന്നവരിലും എനർജി ഡ്രിങ്കുകൾ താരതമ്യേന അതിതീവ്രമായ പ്രത്യാഘതങ്ങള് ഉണ്ടാക്കുന്നുവെന്ന വസ്തുതയാണ്. കൌമാരപ്രായത്തിന് ശേഷമുള്ളവരിലും ഇത്തരം സമാന പ്രശ്നങ്ങൾ കണ്ടുവെന്ന വസ്തുത ഭീതി ജനിപ്പിക്കുന്നു. ഇത് കൂടുതൽ അപകടകരമാകുന്നത് ഊര്‍ജ്ജദായക പാനിയങ്ങൾക്കൊപ്പം മദ്യവും കൂടി ചേര്‍ത്തു കഴിക്കുമ്പോഴാണ്.നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആരായുന്ന കത്തുകൾക്കും ഫോണ്‍ സന്ദേശങ്ങൾക്കും മോണ്‍സ്റ്റർ ഇപ്പോൾ നിശബ്ധത പാലിക്കുകയാണ്. തങ്ങൾ യാതൊരുവിധ ഉത്പന്നങ്ങളും കുട്ടികള്‍ക്കായി നിർമ്മിക്കുന്നില്ലെന്നും തങ്ങളുടെ പാനിയങ്ങളിൽ അമിതമായി കഫീൻ ചേർക്കുന്നില്ലെന്നുമുള്ള ന്യായീകരണമാണ് ഇപ്പോൾ കമ്പനി നല്‍കുന്നത്.

ഇത്തരം പാനിയങ്ങൾ ഡയറ്റ് സപ്ലിമെന്റുകളായാണ് വില്ക്കുന്നത് എന്നതുകൊണ്ട് ഇതിൽ അടങ്ങിയിരിക്കുന്ന കഫീനിനു പ്രത്യേക നിയന്ത്രണങ്ങൾ ഇല്ല. ഇതും നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പില്‍ വരുത്തുന്നതിന് പരിമിതിയാകുന്നു. നിയന്ത്രണങ്ങൾ പാലിക്കാതെ മുൻപോട്ടു പോകുന്നത് ഗൗരവതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ പ്രവചിക്കുന്നുണ്ട്.


Next Story

Related Stories