TopTop

പ്രിയങ്ക ചോപ്ര - നിക്ക് ജോനാസ് വിവാഹനിശ്ചയം: ചിത്രങ്ങൾ

പ്രിയങ്ക ചോപ്ര - നിക്ക് ജോനാസ് വിവാഹനിശ്ചയം: ചിത്രങ്ങൾ
ഇന്ത്യൻ നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും തമ്മിലുള്ള വിവാഹനിശ്ചയം ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. അന്നേദിവസം പ്രിയങ്ക ചോപ്ര നൃത്തം ചെയ്ത് ആഹ്ലാദിച്ചു. പരിപാടിയിൽ ബോളിവുഡിൽ നിന്നും ഹോളിവു‍ഡിൽ നിന്നുമുള്ള പ്രമുഖരെല്ലാം പങ്കെടുത്തു.


ആലിയ ഭട്ട്, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൾ ഇഷ, സഞ്ജയ് ലീലാ ബൻസാലി, വിശാൽ ഭരദ്വാജ്, പരിനീതി ചോപ്ര, സൽമാൻ ഖാന്റെ പെങ്ങൾ അർപിത ഖാൻ ശർമ, ഭർത്താവ് ആയുഷ് ശർമ തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുത്തു.


നിക്ക് ജോനാസിന്റെ മാതാപിതാക്കളായ കെവിൻ ജോനാസ് സീനിയർ, ഡിനൈസ് ജോനാസ് എന്നിവരും വിവാഹനിശ്ചയത്തിനെത്തിയിരുന്നു. നിക്കും പ്രിയങ്കയും നിക്കിന്റെ മാതാപിതാക്കളെ ചുംബിക്കുകയുണ്ടായി. ഡിനൈസ് ജോനാസ് സാരിയുടുത്താണ് വിവാഹനിശ്ചയത്തിനെത്തിയത്.

Next Story

Related Stories