TopTop
Begin typing your search above and press return to search.

പാരാസൈറ്റിന് എന്തിനാണ് ഓസ്കാർ കൊടുത്തതെന്ന് ട്രംപ്; ബ്രാഡ് പിറ്റിന് ബുദ്ധിയില്ല

പാരാസൈറ്റിന് എന്തിനാണ് ഓസ്കാർ കൊടുത്തതെന്ന് ട്രംപ്; ബ്രാഡ് പിറ്റിന് ബുദ്ധിയില്ല

മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ദക്ഷിണകൊറിയന്‍ ചിത്രം പാരാസൈറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊളറാഡോയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. ഈ വര്‍ഷത്തെ അക്കാഡമി അവാര്‍ഡ് വരെ മോശമായി എന്ന് അഭിപ്രായപ്പെട്ട ട്രംപ്, ഒരു വിദേശ സിനിമയ്ക്ക് എങ്ങനെ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ കിട്ടി എന്ന് ചോദിച്ചു. ദക്ഷിണ കൊറിയയുമായി വ്യാപാരമടക്കമുള്ള വിഷയങ്ങളില്‍ ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ഇങ്ങനെയൊക്കെയായിട്ടും അവര്‍ അതിന് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കൊടുത്തോ? - ട്രംപ് ചോദിച്ചു.

മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ തിരക്കഥ, മികച്ച വിദേശഭാഷാ സിനിമ എന്നീ നാല് ഓസ്‌കാറുകള്‍ ബോങ് ജൂണ്‍ ഹോ സംവിധാനം ചെയ്ത പാരാസൈറ്റ് നേടിയിരുന്നു. സമൂഹത്തിലെ വര്‍ഗവിഭജനം പ്രമേയമാക്കിയ പാരാസൈറ്റ് മുതലാളിത്ത വ്യവസ്ഥിതിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് ഇതര സിനിമയാണ് പാരാസൈറ്റ്. അതേസമയം അത് നല്ല സിനിമയാണോ അല്ലയോ എന്ന് തനിക്ക് അറിയില്ലെന്നും ട്രംപ് പറഞ്ഞു. സിനിമ കണ്ടിട്ടില്ല എന്ന സൂചനയാണ് ട്രംപ് നല്‍കിയത്.

വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന സിനിമയിലൂടെ മികച്ച സഹനടനുള്ള ഓസ്കാർ നേടിയ ബ്രാഡ് പിറ്റിനേയും ട്രംപ് വിമർശിച്ചു. ബുദ്ധിയില്ലാത്തവൻ എന്നാണ് ബ്രാഡ് പിറ്റിനെ ട്രംപ് വിളിച്ചത്. തൻ്റെ ഓസ്കാർ വേദിയിലെ നന്ദി പ്രസംഗത്തിൽ ട്രംപിനെ ഇംപീച്ച് ചെയ്യണം എന്ന് ബ്രാഡ് പിറ്റ് പറഞ്ഞിരുന്നു. അതേസമയം ഹോളിവുഡ് ക്ലാസിക്ക് സിനിമകളിലേയ്ക്ക് തിരിച്ചുപോകണമെന്നും ഗോൺ വിത്ത് ദ വിൻ്റ് , സൺസെറ്റ് ബോൾവാർഡ് തുടങ്ങിയ സിനിമകളൊക്കെയാണ് വേണ്ടതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.


Next Story

Related Stories