TopTop
Begin typing your search above and press return to search.

'നിങ്ങളുടെ സ്നേഹമറിയുന്നു', പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി പറഞ്ഞ് ബച്ചൻ

നിങ്ങളുടെ സ്നേഹമറിയുന്നു, പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി പറഞ്ഞ് ബച്ചൻ

കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികില്‍സയിൽ കഴിയവെ ആരാധനയുടെ പ്രാർത്ഥനകള്‍ക്കും ആശംസകൾക്കും നന്ദി അറിയിച്ച് അമിതാഭ് ബച്ചനും കുടുംബവും. ആശുപത്രിയിൽ കഴിയുന്ന അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും പുറമെ ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെയും മകൾ ആരാധ്യയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് പ്രതികരണം. ട്വിറ്ററിൽ ആയിരുന്നു അമിതാബ് ബച്ചന്റെ പ്രതികരണം.

'ടി 3598 - ഞങ്ങൾ നിങ്ങളുടെ സ്നേഹം കാണുന്നു .. നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾ അറിയിന്നു .. നിങ്ങള്‍ക്ക് കൂപ്പുകൈ.. നന്ദി...' കുറിപ്പിനൊപ്പം കുടുംബ ഫോട്ടോയും ബച്ചൻ പങ്കുവയ്ക്കുന്നുണ്ട്. ജൂലൈ 11നാണ് 77 കാരനായ അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിത്. കോവിഡ് സ്ഥിരീകരിച്ചതായി ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">T 3598 - We see your love .. we hear your prayers .. we fold our hands 🙏🙏🙏🙏 .. in gratitude and thanks ! <a href="https://t.co/PMMCRMS4FT">pic.twitter.com/PMMCRMS4FT</a></p>— Amitabh Bachchan (@SrBachchan) <a href="https://twitter.com/SrBachchan/status/1284540522879578112?ref_src=twsrc^tfw">July 18, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ബച്ചനൊപ്പം തന്നെ മകൻ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായത്. ഇത് പിന്നാലെയാണ് ഐശ്വര്യറായ് ബച്ചനെയും അമിതാഭിന്റെ ചെറുമകൾ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചത്. വലിയതോതിലുള്ള ലക്ഷണങ്ങളില്ലാത്തതിനാൽ ഐശ്വര്യയെയും മകളെയും വീട്ടിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. എന്നാൽ ഇവരെയും കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Next Story

Related Stories