TopTop
Begin typing your search above and press return to search.

വിജയനാ... എന്തൊക്കെയുണ്ടെടോ? എന്ന് പിണറായി വിളിച്ചുചോദിക്കുന്ന നടനെക്കുറിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍

വിജയനാ... എന്തൊക്കെയുണ്ടെടോ? എന്ന് പിണറായി വിളിച്ചുചോദിക്കുന്ന നടനെക്കുറിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍

'വിജയനാ, എന്തൊക്കെയുണ്ടെടോ, പറ' എന്ന് പിണറായി വിജയന്‍ വിളിച്ചു ചോദിക്കുന്ന ഒരാളെ സങ്കല്‍പ്പിക്കാമോ? ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടമെന്ന് നടന്‍ മോഹന്‍ലാല്‍ ഇന്നലെ എഴുതിയിരുന്നു. സിനിമയുമായി ബന്ധമുള്ള ആളുടെ പേര് പരാമര്‍ശിക്കാതെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പത്രത്തില്‍ കുറിപ്പായെഴുതിയത്. എന്നാല്‍, പിണറായി വിജയന് ഏറെ അടുപ്പമുള്ള മലയാള സിനിമയിലെ ഒരു നടന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. മറ്റാരുമല്ല, ജയകൃഷ്ണന്‍ ആണ് പിണറായിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആ നടന്‍. ജയകൃഷ്ണന്‍ അഭിനയിച്ച ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകനാണ് അഖില്‍. ഷൂട്ടിങ്ങിനിടെ ഇക്കാര്യം നേരിട്ടറിഞ്ഞതാണെന്നാണ് അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലാലേട്ടന്‍ ഈ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത ഒരു സുഹൃത്തു എനിക്ക് ജേഷ്ഠനാണ്...മറ്റാരുമല്ല ഞങ്ങളുടെ ജയേട്ടന്‍ നിങ്ങളുടെ

നടന്‍ ജയകൃഷ്ണന്‍

ഷൂട്ട് സമയം ജയേട്ടന്റെ ഫോണ് എന്റെ കൈയിലാണ്..അതില്‍ ഒരു കാള്‍ വരുന്നു..ആദ്യം ബെല്‍ അടിച്ചു നിന്നപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചില്ല..രണ്ടാമതും ബെല്ലടിച്ചപ്പോള്‍ അത്യാവശ്യം ഉള്ള ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാന്‍ ഫോണില്‍ പേര് നോക്കി..

പേര് വായിച്ചു ഞാന്‍ ഞെട്ടി..

പിണറായി വിജയന്‍ CM calling..

തുടര്‍ച്ചയായി 2 തവണ പിണറായി വിജയനെ പോലൊരു മനുഷ്യന്‍ വിളിക്കുന്നോ...ഞാനിത് സെറ്റില്‍ മറ്റൊരു നടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തമാശ ആയി അതിപ്പോ ആരുടെ നമ്പര്‍ വേണമെങ്കിലും അങ്ങനെ സേവ് ചെയ്യാമല്ലോ എന്ന് പറഞ്ഞു..

എന്നാല്‍ പിന്നീടാണ് ഞാന്‍ ഇവരുടെ സൗഹൃദത്തിന്റെ ആഴം കൂടുതല്‍ അറിയുന്നത്..ഈ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഞാന്‍ ജയേട്ടന്റെ വീട്ടില്‍ ആണ്..

ഏതാണ്ട് 11 മണി ആയപ്പോള്‍ ജയേട്ടന്‍ സഖാവിനെ വിളിച്ചു.. അദ്ദേഹം എടുത്തില്ല..

5 മിനിറ്റിനുള്ളില്‍ തിരികെ വിളി വന്നു..

ജയാ...ചെയ്തു തന്ന സഹായങ്ങള്‍ക്ക് ഒരായിരം നന്ദി...

പിണറായി സഖാവിന്റെ ശബ്ദം ഫോണില്‍ മുഴങ്ങുമ്പോള്‍ എനിക്കത് വെക്തമായി കേള്‍ക്കാം...

ജയേട്ടന്‍ കളി കൂട്ടുകാരോട് എന്ന പോലെ വിജയേട്ടാ നമ്മള്‍ 100 അടിക്കും...

ആ സമയം 90 സീറ്റില്‍ ആണ് LDF മുന്നേറ്റം..

എന്തായാലും ഇവര്‍ക്കിടയില്‍ ഉള്ള ബന്ധം എന്നെ അത്ഭുതപെടുത്തുന്നതാണ്..

ഇന്ന് സത്യ പ്രതിജ്ഞയ്ക്ക് മുന്‍ നിരയില്‍ ജയേട്ടനും പിണറായി യുടെ ഏറ്റവും വേണ്ടപ്പെട്ടവരില്‍ ഒരാളായി ഉണ്ടായിരുന്നു..

മകളുടെ കല്യാണത്തിന് ജയേട്ടന്‍ പങ്കെടുത്തില്ല എങ്കിലും ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരില്‍ ജയേട്ടനും ഉണ്ടായിരുന്നു..

ലാലേട്ടന്റെ ഈ എഴുത്തു കണ്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നതും സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ്...



Next Story

Related Stories