TopTop
Begin typing your search above and press return to search.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 'പ്രതിനായകൻ', 1921 പ്രഖ്യാപിച്ച് അലി അക്ബറും

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രതിനായകൻ, 1921 പ്രഖ്യാപിച്ച് അലി അക്ബറും

1921 ലെ മലബാർ കലാപത്തിന് ഒരു നൂറ്റാണ്ടിലേക്ക് എത്തിനിൽക്കുമ്പോൾ മലയാളത്തിൽ പ്രഖ്യാപിക്കപ്പെട്ടത് നാല് സിനിമകൾ. ആഷിഖ് അബു സംവിധാനം ചെയ്ത് പൃഥിരാജ് നായനായി വാരിയം കുന്നൻ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറ്റ മൂന്ന് സിനിമകൾ കൂടി ഒരുങ്ങുന്നെന്ന അറിയിപ്പുകൾ പുറത്ത് വന്നത്.

ആഷിഖ് അബുവിന് പുറമെ പി.ടി കുഞ്ഞുമുഹമ്മദ്, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹീം വേങ്ങര, അലി അക്ബർ എന്നിവരാണ് മലബാർ കലാപം ആസ്പതമാക്കി സിനിമ പ്രഖ്യാപിച്ച മറ്റ് സംവിധായകർ. മൂന്ന് സിനിമകൾ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന വ്യക്തിയെ നായക സ്ഥാനത്ത് നിർത്തി ഒരുങ്ങുമ്പോൾ അലി അക്ബർ ഒരുക്കുന്ന സിനിമയിൽ പ്രതിനായക സ്ഥാനത്താവും ഉണ്ടാവുകയെന്നാണ് സുചനകൾ. ഇക്കാര്യം വ്യക്തമാക്കുന്നതാണ് സിനിമ പ്രഖ്യാപിച്ച്കൊണ്ട് അലി അക്ബർ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്ററും. 1921 എന്ന ടൈറ്റിൽ കാർഡ് പങ്കുവച്ചാണ് അലി അക്ബർ സിനിമയെ കുറിച്ചുള്ള കുറിപ്പ് പങ്കുവയ്ക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം-

അവരാണ് ഹീറോകൾ, മതം മാറാൻ തയ്യാറാവാതെ രാമനാമം ജപിച്ചു ശത്രുവിന് തലനീട്ടിക്കൊടുത്തവർ. അവസാനനിമിഷം വരെ പൊരുതിയവർ.

തിളച്ച വെള്ളമൊഴിച്ചു തൊലിയുരിക്കപ്പെട്ടു വഴിയിൽ തൂങ്ങിക്കിടന്നാടിയവർ. മാപ്പിളമാർ അണ്ണാക്കിലേക്ക് സ്വന്തം പശുവിന്റെ മാംസം കുത്തിയിറക്കിയിട്ടും കഴിക്കാതെ പട്ടിണി കിടന്നു മരിച്ചവർ...

കണ്മുന്നിൽ സ്വന്തം മകളേ പീഢിക്കപ്പെടുന്നത് കാണാനാവാതെ കണ്ണു പറിച്ചെറിഞ്ഞവർ... ആത്മാക്കൾ.... ഗതികിട്ടാതെ അലയുന്ന ആത്മാക്കൾ... അവരുടെ ശബ്ദമായിരിക്കണം... അതേ അവരുടെ ആരും കേൾക്കാത്ത ശബ്ദം.... അതുയരട്ടെ.... 2021ൽ.... നേരിന് നേരെ പിടിച്ച കണ്ണാടിയായി...

വാരിയംകുന്നൻ, 'ദി ഗ്രേറ്റ് വാരിയംകുന്നൻ', 'ഷഹീദ് വാരിയംകുന്നന്‍' എന്നിങ്ങനെയാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന മറ്റ് ചിത്രങ്ങളുടെ പേരുകൾ. ആഷിഖ് അബുവിന്റെ 'വാരിയംകുന്നൻ' എന്ന ചിത്രം അടുത്തവർഷം തുടങ്ങുമെന്നാണ് പ്രഖ്യാപനം. 75 – 80 കോടി രൂപയാണു ബജറ്റ്.


Next Story

Related Stories