TopTop
Begin typing your search above and press return to search.

1921 മലബാർ വിപ്ലവം, കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയാൻ 'വാരിയംകുന്നൻ' വരുന്നു, പ്രഖ്യാപനവുമായി പൃഥ്വിരാജ്

1921 മലബാർ വിപ്ലവം, കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയാൻ വാരിയംകുന്നൻ വരുന്നു, പ്രഖ്യാപനവുമായി പൃഥ്വിരാജ്

മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാവുന്നു. നടൻ പൃഥ്വിരാജ് നാകനായി എത്തുന്ന സിനിമയുടെ പ്രഖ്യാപനം താരം തന്നെയാണ് നടത്തിയത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു പ്രഖ്യാപനം.

വാരിയംകുന്നൻ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം ആഷിഖ് അബുവാണ് സംവിധാനം ചെയ്യുന്നത്. സിക്കന്ദർ, മൊയ്ദീൻ എന്നിവർ നിർമ്മിക്കുന്ന സിനിമയുടെ രജന ഹര്‍ഷദ്, റമീസ് എന്നിവർ നിർവഹിക്കുന്നു. ക്യാമറ ഷൈജുഖാലിദ്. സഹ സംവിധായകനായി മുഹ്സിൻ പരാരിയും എത്തുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരുപം.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.


Next Story

Related Stories