TopTop

ഐഎഫ്എഫ്‌കെ - ജാപ്പനീസ് സിനിമ ദേ സേ നത്തിംഗ് സ്റ്റേയ്‌സ് ദ സേം മികച്ച ചിത്രം

ഐഎഫ്എഫ്‌കെ - ജാപ്പനീസ് സിനിമ ദേ സേ നത്തിംഗ് സ്റ്റേയ്‌സ് ദ സേം മികച്ച ചിത്രം

24ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ജോയ് ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമ ദേ സേ നത്തിംഗ് സ്റ്റേയ്‌സ് ദ സേം നേടി. 20 ലക്ഷം രൂപയും മൊമൻ്റോയുമാണ് പുരസ്കാരം. അല്ലന്‍ ഡെബേര്‍ട്ടണ്‍ സംവിധാനം ചെയ്ത ബ്രസീലിയന്‍ സിനിമ 'പാക്കറെറ്റ്' രജത ചകോരം നേടി. അവർ മദേഴ്സ് എന്ന ഫ്രഞ്ച് സിനിമയിലൂടെ നവാഗതനായ സെസർ ഡയാസ് മികച്ച സംവിധായകനുള്ള രജത ചകോരം പുരസ്കാരം നേടി. അർജൻ്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിന് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടേം അച്ചീവ്മെൻ്റ് പുരസ്കാരം സമ്മാനിച്ചു.

ഏഷ്യ പസിഫിക് മേഖലയിൽ നിന്നുള്ള മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള കെ ആർ മോഹനൻ പുരസ്കാരവും ഫാഹിം ഇർഷാദിൻ്റെ 'ആനി മാനി' നേടി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം ഡോ.ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾക്കാണ്. മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം ഫ്രഞ്ച് ചിത്രം കാമില്ലെ നേടി. മികച്ച മലയാള സിനിമയ്ക്കുള്ള ഫ്രപ്രസ്കി പുരസ്കരം സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത 'പനി' എന്ന സിനിമ നേടി. ജല്ലിക്കട്ടിലൂടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ജൂറിയുടെ പ്രത്യേക പരാമർശം നേടി. ഗോവയിൽ നടന്നതാണ് 50ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും ലിജോയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നു. കുമ്പളങ്ങി നൈറ്റ്സും പ്രത്യേക പരാമർശം നേടി.

വെടിയേറ്റ് പിടയുമ്പോഴും ഫാഷിസത്തിനെതിരെ ഒച്ച ഉയർത്തിയ വ്യക്തിയാണ് സൊളാനസ് എന്ന് മുഖ്യമന്ത്രി ഐഎഫ്എഫ്കെ സമാപന സമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തിന് ഈ പുരസ്‌കാരം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇന്ത്യ മുട്ടുകുത്തുകയില്ല. നാം നിശ്ശബ്ദരാകുകയും ഇല്ല. ഫാഷിസത്തിന് മുന്നിൽ മുട്ടുകുത്താതിരിക്കാൻ സോളനസിന്റെ സിനിമകൾ നമ്മെ സഹായിക്കും. രാഷ്ട്രീയബോധമുള്ളവർക്ക് ഇദ്ദേഹത്തിന്റെ സാന്നിധ്യം ശക്തി പകരുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അഞ്ച് ലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്മെന്റ് സമ്മാന തുക.


Next Story

Related Stories