TopTop
Begin typing your search above and press return to search.

25ാമത് ഐഎഫ്എഫ്‌കെ ഫെബ്രുവരി 12 മുതല്‍, എന്‍ട്രികള്‍ ക്ഷണിച്ചു

25ാമത് ഐഎഫ്എഫ്‌കെ ഫെബ്രുവരി 12 മുതല്‍, എന്‍ട്രികള്‍ ക്ഷണിച്ചു

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌കെ) 25ാമത് പതിപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടത്താന്‍ പദ്ധതിയിടുന്നു. ഫെബ്രുവരി 12 മുതല്‍ 19 വരെയുള്ള എട്ട് ദിവസങ്ങളിലായാണ് മേള നിശ്ചയിച്ചിരിക്കുന്നത്.

കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം ഡിസംബറില്‍ നടക്കേണ്ട ഐഎഫ്എഫ്‌കെ 25മത് പതിപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റുന്നത്. ആഗോള തലത്തിലെ കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും മേളയുടെ നടത്തിപ്പെന്ന് അധികൃതര്‍ അറിയിച്ചു. അക്കാലത്ത് നിലവിലുണ്ടായിരുന്ന കേരള സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മേള പിന്തുടരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രങ്ങളുടെ എന്‍ട്രികളും കക്ഷണിച്ചു. 2019 സെപ്റ്റംബര്‍ 01 നും 2020 ഓഗസ്റ്റ് 31 നും ഇടയില്‍ പൂര്‍ത്തിയാക്കിയ സിനിമകള്‍ക്കായിരിക്കും അപേക്ഷിക്കാന്‍ അര്‍ഹത. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി: 31 ഒക്ടോബര്‍ 2020. തിരഞ്ഞെടുത്ത സിനിമകളുടെ പട്ടിക 2020 ഡിസംബര്‍ 10 ന് പ്രസിദ്ധീകരിക്കും. 2021 ജനുവരി 20 ആണ് സ്‌ക്രീനിംഗ് മെറ്റീരിയലുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.


Next Story

Related Stories