TopTop
Begin typing your search above and press return to search.

തെലുങ്കിലെ മികച്ച അഭിനേതാക്കള്‍ മലയാളികള്‍; മഹാനടിയിലെ അഭിനയത്തിന് ദുല്‍ഖറിനും കീര്‍ത്തിക്കും ഫിലിം ഫെയര്‍ അവാര്‍ഡ്

തെലുങ്കിലെ മികച്ച അഭിനേതാക്കള്‍ മലയാളികള്‍; മഹാനടിയിലെ അഭിനയത്തിന് ദുല്‍ഖറിനും കീര്‍ത്തിക്കും ഫിലിം ഫെയര്‍ അവാര്‍ഡ്

തെലുങ്കില്‍ മികവ് തെളിയിച്ച് മലയാളി താരങ്ങള്‍. 66 മത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ തെലുങ്കിലെ മികച്ച നടിയും നടനു മലയാളികള്‍. മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് മികച്ച നടി ലീഡിങ്ങ് റോള്‍ നേടിയപ്പോള്‍ അതേ സിനിമയിലെ പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മാന്‍ നികച്ചനടനുള്ള ക്രിറ്റിക് അവാര്‍ഡ് നേടി. മലയാളത്തില്‍ മികച്ച നടനായിതിരഞ്ഞെടുക്കപ്പെട്ടത് ജോജു ജോര്‍ജായിരുന്നു. ജോസഫിലെ പ്രകടനമാണ് ജോജു ജോര്‍ജിനെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ നേടിക്കൊടുത്തത്. ആമിയിലെ പ്രകടനത്തിന് മഞ്ജു വാര്യരാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനും നടിക്കുമുള്ള ക്രിറ്റിക് അവാര്‍ഡുകള്‍ സൗബിന്‍ ഷാഹിറും, നിമിഷ സജയനും സ്വന്തമാക്കി. മികച്ച മലയാളം സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് സുഡാനി ഫ്രം നൈജീരിയയാണ്. മികച്ച സഹനടനായി വിനായകനും മികച്ച സഹനടിയായി സാവിത്രി ശ്രീധരനും തിരഞ്ഞെടുക്കപ്പെട്ടു. ഈ മ യൗയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. മികച്ച സിനിമ, മികച്ച നടന്‍ ക്രിറ്റിക്, മികച്ച സഹനടി എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് സുഡാനി ഫ്രം നൈജീരിയയ്ക്ക് ലഭിച്ചത്.


Next Story

Related Stories