TopTop
Begin typing your search above and press return to search.

VIDEO| വിനീത് ശ്രീനിവാസന്റെ പാട്ടിനൊപ്പം രക്ഷിത് ഷെട്ടിയുടെ '777 ചാര്‍ലി' ടീസര്‍; വിതരണം പൃഥ്വിരാജ്

VIDEO| വിനീത് ശ്രീനിവാസന്റെ പാട്ടിനൊപ്പം രക്ഷിത് ഷെട്ടിയുടെ 777 ചാര്‍ലി ടീസര്‍; വിതരണം പൃഥ്വിരാജ്

രക്ഷിത് ഷെട്ടി നായകനായ '777 ചാര്‍ലി'യുടെ ടീസര്‍ പുറത്തിറക്കി. മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ രക്ഷിതിന്റെ ജന്മദിനമായ ഇന്നാണ് റിലീസ് ചെയ്തത്. കുസൃതിക്കാരനായ ചാര്‍ലി എന്ന നായയെയാണ് കേന്ദ്ര കഥാപാത്രമായി ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതത് ഭാഷകളില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

മലയാളതാരങ്ങള്‍ തങ്ങളുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. പൃഥ്വിരാജ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, നിഖിലാ വിമല്‍, അന്നാ ബെന്‍, ആന്റണി വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍, സുരഭി ലക്ഷ്മി, മെറീന മൈക്കിള്‍, അനില്‍ ആന്റോ, സംവിധായകരായ മുഹമ്മദ് മുസ്തഫ, ടിനു പാപ്പച്ചന്‍, ഒമര്‍ ലുലു എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്തത്.

ഏകാന്തതയില്‍ ഒറ്റപ്പെട്ട, പരുക്കനായ ധര്‍മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് വികൃതിയായ നായ്ക്കുട്ടി കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. സംഗീത ശൃംഗേരിയാണ് നായിക. ബോബി സിംഹയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. നോബിന്‍ പോളാണ് സംഗീതം. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി.


Next Story

Related Stories