TopTop
Begin typing your search above and press return to search.

28 വര്‍ഷത്തിന് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തിലേയ്ക്ക് - ആടുജീവിതം

28 വര്‍ഷത്തിന് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തിലേയ്ക്ക് - ആടുജീവിതം

28 വര്‍ഷത്തിന് ശേഷം എ ആര്‍ റഹ്മാന്‍ മലയാള സിനിമയിലേയ്ക്ക്. ബെന്യാമിന്റെ നോവലിനെ ആധാരമാക്കി, പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ആടുജീവിതത്തിന് സംഗീതം നല്‍കിക്കൊണ്ടാണ് റഹ്മാന്റെ തിരിച്ചുവരവ്. ആടുജീവിതത്തില്‍ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് റഹ്മാനാണ്.

റഹ്മാന്‍ സംഗീതം നല്‍കിയ ഒരേയൊരു മലയാള സിനിമ, 1992ല്‍ പുറത്തിറങ്ങിയ യോദ്ധയാണ്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത് ശിവന്‍ സിനിമയില്‍ എ ആര്‍ റഹ്മാന്‍ കംപോസ് ചെയ്ത പാട്ടുകള്‍ ഹിറ്റുകളായിരുന്നു. മണിരത്‌നത്തിന്റെ റോജയിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ എന്ന നിലയിലാണ് എ ആര്‍ റഹ്മാന്‍ യോദ്ധയിലേയ്ക്ക് വരുന്നത്. നേരത്തെ പല മലയാളം സിനിമകളിലേയ്ക്കും എ ആര്‍ റഹ്മാനെ ക്ഷണിച്ചിരുന്നെങ്കിലും റഹ്മാന്റ തിരക്ക് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇതിന് തടസമായി. പ്രിയദര്‍ശന്റെ കാലാപാനി അടക്കമുള്ള സിനിമകളില്‍ റഹ്മാനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. മോഹന്‍ലാല്‍ നായര്‍ സാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രോജക്ട് അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

ജോലി തേടി സൗദി അറേബ്യയിലെത്തുന്ന നജീബിന്റെ വേഷമാണ് പൃഥ്വിരാജിന്റേത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തന്നെ ഇനിയും ബാക്കിയുണ്ട്. ഷൂട്ടിംഗില്‍ യാതൊരു പിഴവുകളും പാടില്ലെന്ന മുന്‍നിശ്ചയത്തോടെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എ ആര്‍ റഹ്മാന്‍ കംപോസ് ചെയ്ത ഗാനം ആലപിക്കുന്നത് വിജയ് യേശുദാസ് ആണ്. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്. സിനിമാട്ടോഗ്രഫി കെ യു മോഹനന്‍.


Next Story

Related Stories