TopTop
Begin typing your search above and press return to search.

വിക്രം സേതിന്റെ 'സ്യൂട്ടബിള്‍ ബോയ്' മീര നായരുടെ സംവിധാനത്തില്‍; സീരീസിന്റെ ട്രൈലര്‍ പുറത്തിറങ്ങി

വിക്രം സേതിന്റെ സ്യൂട്ടബിള്‍ ബോയ് മീര നായരുടെ സംവിധാനത്തില്‍; സീരീസിന്റെ ട്രൈലര്‍ പുറത്തിറങ്ങി

വിക്രം സേതിന്റെ സ്യൂട്ടബിള്‍ ബോയ് എന്ന നോവലിനെ ആസ്പദമാക്കി മീര നായര്‍ സംവിധാനം ചെയ്യുന്ന സീരീസ് എ സ്യൂട്ടബിള്‍ ബോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തബു, ഇഷാന്‍ ഖട്ടര്‍ എന്നിവരാണ് സീരീസില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജുലൈ 26 മുതല്‍ രാത്രി 9 മണിക്ക് ബിബിസി വണ്ണില്‍ സീരീസ് പ്രദര്‍ശനത്തിനെത്തും.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള നാല് കുടുംബങ്ങളുടെ കഥയാണ് സീരീസ് പറയുന്നത്. ആറ് ഭാഗങ്ങളായാകും സീരീസ് എത്തുക. മാന്‍ കപൂര്‍ എന്ന കഥാപാത്രമായി ഇഷാനും സയീദ ഭായിയായി എന്ന കഥാപാത്രമായി തബുവും സീരീസിലെത്തുന്നു. ഇവരെ കൂടാതെ റാം കപൂര്‍, തന്യ മണിക്തല, രസിക ദുഗല്‍ തുടങ്ങിയവരും സീരീസില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കാമസൂത്ര, ദ നേംസേക്ക്, സലാം ബോംബെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മീര നായര്‍ സംവിധാനം ചെയ്യുന്ന സീരീസാണിത്. ദി നേം സേക്കിന് ശേഷം തബുവും മിര നായരും ഒന്നിക്കുന്ന പ്രൊജക്ട് കൂടായാണ് സ്യൂട്ടബിള്‍ ബോയ്.


Next Story

Related Stories