TopTop
Begin typing your search above and press return to search.

റോബിന്‍ഹുഡ് ഒരിക്കലും സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കില്ല; 'ആട്ട'ക്കഥയക്ക് മറുപടിയുമായി ആമിര്‍ ഖാന്‍

റോബിന്‍ഹുഡ് ഒരിക്കലും സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കില്ല; ആട്ടക്കഥയക്ക് മറുപടിയുമായി ആമിര്‍ ഖാന്‍

ലോക് ഡൗണ്‍ കാലത്ത് ബോളിവുഡ് താരം ആമിര്‍ ഖാനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ കഥയായിരുന്നു ഒരു കിലോ ആട്ടയില്‍ പതിനയ്യായിരം രൂപ ഒളിപ്പിച്ചു വച്ച് താരം പാവങ്ങള്‍ക്ക് വിതരണം ചെയ്തത്. ഈ കഥ വെറുമൊരു കെട്ടുകഥ മാത്രമാണെന്നും ആമിര്‍ ഇത്തരത്തില്‍ ആര്‍ക്കും പണമൊളിപ്പിച്ച ആട്ട വിതരണം നടത്തിയിട്ടില്ലെന്നും പ്രമുഖ ഫാക്ടിംഗ് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് കണ്ടെത്തുന്നതുവരെ ആയിരക്കണക്കിന് പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യുകയും താരത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ എഴുതുകയുമൊക്കെ ചെയ്തത്.ഇപ്പോഴിതാ ആമിര്‍ ഖാന്‍ തന്നെ 'ആട്ട'ക്കഥയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രസകരമായൊരു ട്വീറ്റിലൂടെയാണ് ആമിര്‍ പ്രതികരിച്ചിരിക്കുന്നത്. '' സുഹൃത്തുക്കളെ, ഗോതമ്പ് സഞ്ചികളില്‍ പണം നിറയ്ക്കുന്ന ഒരാളല്ല ഞാന്‍. ഒന്നുകില്‍ ഇത് പൂര്‍ണമായും ഒരു വ്യാജ കഥയാണ്. റോബിന്‍ ഹുഡ് ഒരിക്കലും സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കില്ല... സുരക്ഷിതരായി ഇരിക്കു' ഇതായിരുന്നു ആമിര്‍ ഖാന്റെ ട്വീറ്റ്.

Guys, I am not the person putting money in wheat bags. Its either a fake story completely, or Robin Hood doesn"t want to reveal himself!
Stay safe.
Love.
a.
— Aamir Khan (@aamir_khan) May 4, 2020

ഒരു സസ്പെന്‍സ് തിരക്കഥപോലെയായിരുന്നു ആമിര്‍ ഖാന്‍ പണമൊളിപ്പിച്ച ആട്ട വിതരണം ചെയ്‌തെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ലോക് ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കായി ആമിര്‍ ഖാന്‍ ഒരു കിലോ ആട്ട വീതം വിതരണം ചെയ്തു. ഒരു കിലോ മാത്രമായതുകൊണ്ട് കഷ്ടപ്പാടനുഭവിക്കുന്ന പാവപ്പെട്ടവര്‍ മാത്രമായിരുന്നു ആട്ടയുടെ ആവശ്യക്കാരായി വന്നത്. വീട്ടില്‍ വന്നും ആട്ടയുടെ കവര്‍ തുറന്നു നോക്കിയവര്‍ ഞെട്ടിപ്പോയി, കവറിനുള്ളില്‍ 15,000 രൂപ! ഇങ്ങനെയായിരുന്നു കഥ പോയത്.സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത വ്യപകമായി പ്രചരിച്ചതോടെയാണ് ഇതിന്റെ സത്യാവസ്ഥയിറാന്‍ ബൂം ലൈവ് ശ്രമിച്ചത്. അങ്ങനെയാണ് സമാന്‍ എന്ന യുവാവ് ചെയ്ത ടിക് ടോക് വീഡിയോ ആണ് 'ആട്ട'ക്കഥയുടെ ഉറവിടമെന്ന് കണ്ടെത്തുന്നത്. ഗോതമ്പ് പൊടിയില്‍ നിന്നും പണമെടുക്കുന്ന വീഡിയോ സഹിതമായിരുന്നു സമാന്റെ ടിക് ടോക് വീഡിയോ. ആ വീഡിയോയില്‍ സമാന്‍ പറയുന്നതിങ്ങനെയാണ്; ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാം കഴിയുന്ന ചേരിയില്‍ രാത്രിയില്‍ ഒരാള്‍ ട്രക്കില്‍ ആട്ടയുമായി എത്തി. ഒരു കിലോ ആട്ട വീതമാണ് നല്‍കുന്നതെന്ന് അറിയിച്ചു. ആരാണ് രാത്രിയില്‍ ഒരു കിലോ ആട്ടവാങ്ങാന്‍ പോയി നില്‍ക്കുന്നത്. അതുകൊണ്ട് അത്രയ്ക്ക് ദുരിതം അനുഭവിക്കുന്നവര്‍ മാത്രമാണ് ആട്ട വാങ്ങാന്‍ പോയത്. ആട്ട വാങ്ങിയവര്‍ വീട്ടിലെത്തി തുറന്നു നോക്കിയപ്പോള്‍ അതില്‍ ഒളിപ്പിച്ച നിലയില്‍ 15,000 രൂപ. അത്തരത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു. ഈ വീഡിയോ ആണ് പിന്നീട് ആമിര്‍ ഖാന്റെ പേരില്‍ പ്രചരിച്ചതെന്നാണ് ബൂം ലൈവ് പറയുന്നത്

Next Story

Related Stories