TopTop
Begin typing your search above and press return to search.

'എനിക്ക് ജീവിതം തിരിച്ചു തന്ന നീ വിട പറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു'; സച്ചിയെക്കുറിച്ച് ദിലീപ്

എനിക്ക് ജീവിതം തിരിച്ചു തന്ന നീ വിട പറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു; സച്ചിയെക്കുറിച്ച് ദിലീപ്

ഒരു സിനിമയിലൂടെ തനിക്ക് ജീവിതം തിരിച്ചു തന്ന സഹോദരനായിരുന്നു സച്ചിയെന്ന് നടന്‍ ദിലീപ്. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തന്റെ വേദന പങ്കുവച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സച്ചിയോട് തനിക്കുള്ള ബന്ധം ദിലീപ് വ്യക്തമാക്കിയത്. പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു, എന്ത് പറയാന്‍... ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേര്‍ പാടില്‍ കണ്ണീര്‍ അഞ്ജലികള്‍' എന്നായിരുന്നു ദിലീപ് കുറിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍പ്പെട്ട് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നതിനുശേഷം ദിലീപിന്റെതായി ആദ്യം പുറത്തു വന്ന ചിത്രമായിരുന്നു രാമലീല. നവാഗതനായിരുന്ന അരുണ്‍ ഗോപിയായിരുന്നു രാമലീല സംവിധാനം ചെയ്തത്. സ്വതന്ത്ര തിരക്കഥാകൃത്തയായ ശേഷം സച്ചിയെഴുതുന്ന നാലാമത്തെ തിരക്കഥയായിരുന്നു രാമലീലയുടേത്. ചിത്രം വന്‍വിജയമായിരുന്നു തിയേറ്ററില്‍ നേടിയത്. ദലീപ് കേസില്‍ പെടുന്നതിനും ജയിലില്‍ പോകുന്നതിനും മുമ്പ് ചിത്രീകരണം കഴിഞ്ഞ സിനിമയായിരുന്നുവെങ്കിലും വിവാദകാലങ്ങളിലെ ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ദിലീപ് ജയില്‍ മോചിതനായശേഷമായിരുന്നു രാമലീല റിലീസ് ചെയ്യുന്നത്. ദിലീപിന്റെ ജീവിതത്തില്‍ പിന്നീട് സംഭവിച്ച പലതും അതിനും മുമ്പേ തന്നെ രാമലീലയില്‍ സച്ചി എഴുതിവച്ചിരുന്നുവെന്നത് അമ്പരിപ്പിച്ച കാര്യമായിരുന്നു. അറംപറ്റിയതുപോലെ എന്നു ദിലീപ് തന്നെ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരള രാഷ്ട്രീയ പശ്ചാത്തലത്തില്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നൊരു സ്ബ്ജക്ട് ആയിരുന്നില്ലെന്നും ആ കഥ തികച്ചും സാങ്കല്‍പ്പികമായി താന്‍ മെനഞ്ഞെടുത്തതെന്നുമായിരുന്നു സച്ചി പറഞ്ഞത്.


Next Story

Related Stories