TopTop
Begin typing your search above and press return to search.

ഒരു ഷൂട്ടിംഗ് സെറ്റ് തല്ലിപ്പൊളിച്ചിട്ടും സിനിമകൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണൊന്നും മിണ്ടാത്തത്? ഹരീഷ് പേരാടിയുടെ മറുപടി

ഒരു ഷൂട്ടിംഗ് സെറ്റ് തല്ലിപ്പൊളിച്ചിട്ടും സിനിമകൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണൊന്നും മിണ്ടാത്തത്? ഹരീഷ് പേരാടിയുടെ മറുപടി

ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് വര്‍ഗീയവാദികള്‍ തകര്‍ത്ത സംഭവത്തില്‍ സിനിമലോകം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സെറ്റ് തകര്‍ത്തതില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയിലും പ്രധാനമായി ഉയര്‍ന്നൊരു ചോദ്യമായിരുന്നു ലക്ഷങ്ങള്‍ മുതല്‍മുടക്കി ചെയ്‌തൊരു സിനിമ സെറ്റ് തകര്‍ത്തിട്ടും മലയാള സിനിമയെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും എന്തുകൊണ്ട് ഒരു വാക്ക് കൊണ്ടുപോലും പ്രതിഷേധമോ മിന്നല്‍ മുരളിയുടെ അണിയറക്കാര്‍ക്ക് ഐക്യദാര്‍ഢ്യമോ പ്രകടിപ്പിച്ചില്ലെന്നത്. ഇതേ ചോദ്യം പലരില്‍ നിന്നായി തനിക്കും കേള്‍ക്കേണ്ടി വരുന്നുണ്ടെന്നാണ് നടന്‍ ഹരീഷ് പേരാടിയും പറയുന്നത്. ഈ ചോദ്യത്തിന് തനിക്കുള്ള മറുപടി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരാടി വ്യക്തമാക്കുകയാണ്;

ലാലേട്ടനേയും മമ്മുക്കയേയും എനിക്ക് വലിയ ഇഷ്ടടമാണ്...ഞാന്‍ അവരുടെ കൂടെ അഭിനയിക്കുന്ന ഒരാളാണ്...ഞാന്‍ പറയുന്ന പൈസ Ok യാണെങ്കില്‍ ഇനിയും അവരുടെ കൂടെ അഭിനയിക്കും...പക്ഷെ എന്നോട് ഒരു പാട് ആളുകള്‍ ചോദിക്കുന്നു...ഒരു സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമകൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തതെന്ന് ?...ഞാനവരോട് എന്താണ് പറയേണ്ടത്?...അവര്‍ എല്ലാത്തിനും പ്രതികരിക്കേണ്ട കാര്യമില്ലെന്ന സാധാരണ മറുപടി പറഞ്ഞോട്ടെ..


Next Story

Related Stories