TopTop
Begin typing your search above and press return to search.

'ഇത്തരം രാഷ്ട്രീയ കുറുക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയും'

ഇത്തരം രാഷ്ട്രീയ കുറുക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയും

സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെതിരേ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരാടി. മാതൃഭൂമി ചാനലിനു വേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ അഭിമുഖത്തിന്റെ പേരിലാണ് സത്യന്‍ അന്തിക്കാടിനെതിരേ ഹരീഷ് പേരാടി ആഞ്ഞടിച്ചിരിക്കുന്നത്. സത്യന്റെ ചില ചോദ്യങ്ങള്‍ ഒരു വലതുപക്ഷ രാഷ്ടീയക്കാരന്റെതാണെന്നാണ് നടന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ഹരീഷ് പേരാടി സത്യന്‍ അന്തിക്കാടിനെതിരേ ആഞ്ഞടിച്ചത്. 'മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും സംഘി എന്ന് വിളിക്കാന്‍ വളരെ ഏളുപ്പമാണ്...അത് ആര്‍ക്കും പറ്റും...പക്ഷെ സത്യന്‍ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷര്‍ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മള്‍ കാണാതെ പോകരുത്...' എന്നു തുടങ്ങിയാണ് സത്യന്‍ അന്തിക്കാടിനെതിരേയുള്ള വിയോജിപ്പ് ഹരീഷ് പേരാടി തുറന്നു പറയുന്നത്.

ഹരീഷ് പേരാടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും സംഘി എന്ന് വിളിക്കാന്‍ വളരെ ഏളുപ്പമാണ്...അത് ആര്‍ക്കും പറ്റും...പക്ഷെ സത്യന്‍ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷര്‍ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മള്‍ കാണാതെ പോകരുത്...പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും,വിജയനേയും,ബാലഗോപാലനേയും,അപ്പുണ്ണിയേയും ഞങ്ങള്‍ക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ ... നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റക്കാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയും...കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരന്‍മാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റ്കാരന്‍ ...സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍...സന്ദേശം സിനിമയുടെ പേരില്‍ ശ്യാം പുഷ്‌കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാന്‍ ഈ അവസരത്തില്‍ പിന്‍വലിക്കുന്നു...


Next Story

Related Stories