TopTop

'പ്രണയത്തിൽ സിനിമാറ്റിക്കാണ്, എന്റെ ആളെ കാണുമ്പോൾ ഹൃദയത്തിൽ സ്പാർക്കുണ്ടാകുമെന്ന് കരുതുന്നു': കല്ല്യാണി പ്രിയദർശൻ

'വരനെ ആവശ്യമുണ്ട്' തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് കല്ല്യാണി പ്രിയദർശൻ. സുരേഷ് ഗോപി, ശോഭന, നായകനായും നിർമ്മാതാവായും ദുൽഖർ സൽമാൻ, സംവിധായകനായി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ. സ്വപ്ന തുല്യമായ തുടക്കമായിരുന്നു പ്രിയദർശൻ ലിസി ദമ്പതികളുടെ മകൾ കല്യാണിക്ക് ലഭിച്ചത്. ഇത്തരം ഒരു തുടക്കം ആരാണ് ആഗ്രഹിക്കാത്തത് എന്നും കല്യാണി വ്യക്തമാക്കുന്നു.

മലയാളത്തിലേക്കുള്ള കടന്ന് വരവ് താൻ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു എന്നാണ് കല്ല്യാണിയുടെ വാക്കുകൾ. സിനിമ വൻ വിജയമായതിന് പിന്നാലെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കല്ല്യാണിയുടെ പ്രതികരണം. അദ്യം അഭിനയിച്ചത് അച്ഛൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം കുഞ്ഞാലി മരയ്ക്കാറാറിലാണ്, എന്നാൽ പുറത്തിറ‍ങ്ങിയത് വരനെ ആവശ്യമുണ്ട് എന്ന ചിത്രവും. സിനിമയാണ് തന്റെ വഴിയെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു എന്നും കല്യാണി പറയുന്നു. ' പ്രൊഫഷൻ സിനിമയാണെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ ഏത് റോളാണ് എന്ന് മാത്രമായിരുന്നു സംശയം. എന്നാൽ നടിയാവാനുള്ള ആഗ്രഹം വന്നത് നസ്രിയയുടെ അഭിനയം കണ്ടാണ്. നസ്രിയയെ നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്. ഫഹദ് പ്രിയപ്പെട്ട നടനാണ്'. കല്ല്യാണി പറയുന്നു.

എന്നാൽ, ലിസിയുടെയും പ്രിയ ദർശന്റെയും മകള്‍ എന്ന പേര് വളരെ ടെൻഷൻ ഉണ്ടാക്കുന്ന ഒന്നായിരുന്നു. 'ആളുകൾ പലതും പ്രതീക്ഷിക്കും. ഷോട്ടിന് റെഡിയാകുമ്പോൽ എന്‍റെ നെഞ്ചിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു. അപ്പോൾ ദുൽഖറാണ് സമാധാനിപ്പിച്ചത്'. നടൻ ദുൽഖർ, നിർമാമ്മാതാവ് എന്നതരത്തിൽ പരിചയപ്പെടുന്നതിന് മുൻപ് തന്നെ അദ്ദേഹത്തെ അറിയാം. എന്നാൽ ദുൽഖർ സിനിമയിൽ എത്തിയതിന് ശേഷം കണ്ടിട്ടില്ല. വരനെ ആവശ്യമുണ്ട് സെറ്റിവച്ചാണ് പിന്നീട് കാണുന്നത്. at last we met എന്നായിരുന്നു അപ്പോൾ ദുൽഖറിന്റെ പ്രതികരണം.'

'കുഞ്ഞാലി മരയ്ക്കാറിൽ പ്രണവിന് ഒപ്പം ഒരു പാട്ടിൽ അഭിനയിക്കുന്നുണ്ട്. സിനിമയിൽ ഗസ്റ്റ് റോളാണ്. എന്നാൽ പ്രണവിന് ഒപ്പം( അപ്പു) അഭിനയിക്കുമ്പോൾ ചിരിവരുമോ എന്നായിരുന്നു പേടി. കാരണം ചെറുപ്പം മുതൽ അടിപിടികൂടി നടന്നിരുന്ന ആളാണ്. ദൈവം സഹായിച്ച് എല്ലാം ശരിയായി'.

വിവാഹം പ്രണയം എന്നിവയെ കുറിച്ചും കല്ല്യാണി പ്രതികരിക്കുന്നുണ്ട്. 'പ്രണയിച്ച് തന്നെയാവും വിവാഹം. പ്രണയത്തിന്റെ കാര്യത്തിൽ വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്പോൾ ഹൃദയത്തിൽ സ്പാർക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓർക്കാറുണ്ട് പ്രണയം ഉണ്ടായിരുന്നെങ്കിൽ എന്റെ ജിവിതം ചിലപ്പോൾ രക്ഷപ്പെട്ടേനെ എന്ന്'. കല്ല്യാണി പറയുന്നു.


Next Story

Related Stories