TopTop
Begin typing your search above and press return to search.

നിര്‍ഭയ്ക്ക് നീതി കിട്ടാന്‍ എട്ടുവര്‍ഷം, പൊള്ളാച്ചി കേസില്‍ നീതി നടപ്പാകാന്‍ എത്രകാലം കാത്തിരിക്കണം? ചോദ്യവുമായി കാര്‍ത്തി

നിര്‍ഭയ്ക്ക് നീതി കിട്ടാന്‍ എട്ടുവര്‍ഷം, പൊള്ളാച്ചി കേസില്‍ നീതി നടപ്പാകാന്‍ എത്രകാലം കാത്തിരിക്കണം? ചോദ്യവുമായി കാര്‍ത്തി

നിര്‍ഭയക്ക് നീതി കിട്ടിയതുപോലെ പൊള്ളാച്ചി പീഡനക്കേസിലെ പ്രതികളുടെ കാര്യത്തിലും നിയമം ഉടന്‍ തീരുമാനം ഉണ്ടാക്കണമെന്ന് തമിഴ് സൂപ്പര്‍ താരം കാര്‍ത്തി. നിരവധി പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി ലൈംഗിക ചൂഷണം നടത്തുകയും ഇതിന്റെ വീഡിയോ കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്യുകയും ചെയ്ത സംഭവമാണ് വിവാദമായ പൊള്ളാച്ചി കേസ്. നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, അറസ്റ്റ് നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ വിധി വന്നിട്ടില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് കാര്‍ത്തി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. നിര്‍ഭയ കേസില്‍ ഉണ്ടായ കാലതാമസം പൊള്ളാച്ചി കേസില്‍ ഉണ്ടാകരുതെന്നാണ് കാര്‍ത്തി അഭ്യര്‍ത്ഥിക്കുന്നത്. എട്ടു വര്‍ഷത്തിനുശേഷമാണ് നിര്‍ഭയ്ക്ക് നീതി ലഭിച്ചതെന്നും അതുകൊണ്ട് തന്നെ പൊള്ളാച്ചി കേസില്‍ എത്രവര്‍ഷം നീതി നടപ്പാകാന്‍ വേണ്ടിവരുമെന്നാണ് കാര്‍ത്തി അമ്പരപ്പോടെ ചോദിക്കുന്നത്. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ഏറെ സാമൂഹികപ്രസക്തമായ ഈ ചോദ്യം കാര്‍ത്തി ഉന്നയിച്ചിരിക്കുന്നത്. എട്ടുവര്‍ഷത്തിനുശേഷമാണ് നിര്‍ഭയ്ക്ക് നീതി ലഭിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ പൊള്ളാച്ചി കേസില്‍ നീതി നടപ്പാകാന്‍ എത്രകാലം വേണ്ടിവരുമെന്നോര്‍ത്താണ് ആശ്ചര്യപ്പെടുന്നത്. ഇപ്പോള്‍ തന്നെ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നിര്‍ഭയ കേസില്‍ നിന്നും പഠിച്ചത് മറക്കില്ലെന്നാണ് പ്രതീക്ഷ; കാര്‍ത്തി കുറിക്കുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Finally justice for Nirbhaya after 8 years. Wondering how long it will take for the Pollachi case to find justice. It’s been a year already. Hope we don’t forget the lessons we learnt from it! <br>Always stay safe. <a href="https://twitter.com/hashtag/NirbhayaCase?src=hash&ref_src=twsrc^tfw">#NirbhayaCase</a></p>— Actor Karthi (@Karthi_Offl) <a href="https://twitter.com/Karthi_Offl/status/1240884357293719554?ref_src=twsrc^tfw">March 20, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

2019 ല്‍ ആയിരുന്നു പൊള്ളാച്ചിയില്‍ നടന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയത്തിലാകുന്ന പെണ്‍കുട്ടികളെ സൂത്രത്തില്‍ കൂടെക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇതുപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്ത് പണവും സ്വര്‍ണവും തട്ടിയ സംഭവമായിരുന്നു പൊള്ളാച്ചി കേസ്. നിരവധി പെണ്‍കുട്ടികള്‍ ഈ ചതിക്കുഴയില്‍ വീണുപോയെങ്കിലും ആരും പരാതി കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ 19 കാരിയായ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ് തനിക്ക് നേരിട്ട ദുരനുഭവം പൊലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശബരിരാജന്‍, തിരുന്നാവക്കരശ്, വസന്തകുമാര്‍, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. പ്രതികളുടെ അറസ്റ്റിനു പിന്നാലെ ഇവരില്‍ നിന്നും പിടിച്ചെടുത്ത ഫോണുകള്‍ പരിശോധിച്ചും ചോദ്യം ചെയതും പൊലീസിന് തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന കഥകളായിരുന്നു. തമിഴ് നാട് രാഷ്ട്രീയത്തെപ്പോലും പിടിച്ചു കുലക്കുന്ന സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയതോടെ തമിഴ്‌നാട് മൊത്തത്തില്‍ പ്രക്ഷുബ്ധമായി. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ ഒരു വലിയ സെക്‌സ് റാക്കറ്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഏറെ കോലിളക്കം സൃഷ്ടിച്ച പൊള്ളാച്ചി കേസ് ഇപ്പോള്‍ നിശബ്ദമാണ്. കേസിന്റെ നിലവിലെ അവസ്ഥയെന്താണെന്നു പോലും വ്യക്തമല്ലാത്ത സാഹചര്യം. ഇതിനെതിരെയാണ് നിര്‍ഭയ കേസ് ചൂണ്ടിക്കാട്ടിക്കൊണ്ട് കാര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്.


Next Story

Related Stories