TopTop
Begin typing your search above and press return to search.

'മുന്‍ഗണനകൾ മാറി, ഇത്രയും കാലം എന്റെ കംഫർട്ട് സോണിലായിരുന്നു, ഇനി പുറത്ത് കടക്കുകയാണ്': കുഞ്ചാക്കോ ബോബൻ

മുന്‍ഗണനകൾ മാറി, ഇത്രയും കാലം എന്റെ കംഫർട്ട് സോണിലായിരുന്നു, ഇനി പുറത്ത് കടക്കുകയാണ്: കുഞ്ചാക്കോ ബോബൻ

റൊമാന്റിക് ഹീറോയായി യുവാക്കളുടെ മനം കവർന്ന താരമാണ് കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അയാൾ ഇവിടെ ഉണ്ടായിരുന്നു സിനിമയിൽ സജീവമായും ഇടയ്ക്ക് പിൻവലിഞ്ഞും തന്റെ സ്ഥാനം നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. 1997 ൽ തുടങ്ങി 2020ൽ എത്തിനിൽക്കുമ്പോൾ സനിമയെ കുറിച്ചും ജീവിതത്ത കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

താൻ‌ എക്കാലവും നിന്നിരുന്ന കംഫർട്ട് സോണിൽ നിന്ന് പുറത്ത് വരാൻ സമയമായെന്നാണ് കുഞ്ചാക്കോ ബോബൻ വ്യക്തമാക്കുന്നത്. വരുന്ന കാലം അതായിരിക്കും ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപെടുന്ന തന്റെ പുതിയ ചിത്രം അഞ്ചാം പാതിര റിലീസിന് തയ്യാറെടുക്കെ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രതീക്ഷകൾ പങ്കുവയ്ക്കുന്നത്.

'മറ്റ് മേഖലകളിൽ നിന്ന് വ്യത്യസ്ഥമാണ് അഭിനയ രംഗം, അതിന് ഒരു ഏകതാനമായ സ്വഭാവമല്ല ഉള്ളത്. വ്യത്യസ്ത സ്വഭാവങ്ങളിലുള്ള കഥാപാത്രങ്ങൾ നിങ്ങൾ‌ക്ക് ചെയ്യേണ്ടിവരും. വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുകയും വലിയ ഒരു വിഭാഗവുമായി സംവദിക്കുകയും ചെയ്യേണ്ടിവരും. എന്നാൽ സിനിമയോടുള്ള എന്റെ കാഴ്ചപ്പാട് മാറ്റിയത് കരിയറിൽ ഉണ്ടായ ആ ഇടവേള ആയിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

ഇത്രയും കാലം ഞാൻ എന്റെ കംഫർട്സോണിലായിരുന്നു. അതിൽ നിന്ന് പുറത്ത് കടക്കാൻ ഒരുങ്ങുകയാണ്. പുതിയ മേഖലകളിൽ‌ പരീക്ഷണങ്ങൾ‌ക്ക് തയ്യാറാവുകയാണ്. എനിക്ക് ചുറ്റും വിശ്വസ്ഥരായ കുറേ ആളുകളുണ്ട്. സിനിമ ജീവിതമാണ് എനിക്ക് എല്ലാം നൽകിയത്. ആ സ്നേഹം മടക്കി നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സിനിമയിൽ തനിക്ക് ലഭിച്ചത് അനായാസമായ ഒരു തുടക്കമായിരുന്നു. ഫാസിൽ ചിത്രമായ അനിയത്തി പ്രാവ് എനിക്ക് ലഭിച്ച ഭാഗ്യമായി കരുതുന്നു. അതിന്റെ എല്ലാ അംഗീകാരവും സംവിധായകന് മാത്രമാണ്. വാസ്തവത്തിൽ അത്തരമൊരു വേഷം ചെയ്യാൻ അക്കാലത്ത് വിമുഖത ഉണ്ടായിരുന്നു. കാരണം, ഒരു സാധാരണക്കാരൻ ആവാനായിരുന്നു താൽപര്യം, വലിയ വിജയങ്ങൾ ശിരസ്സാവഹിക്കാൻ ആയിരുന്നില്ല.

ചെറുപ്പക്കാരായ മറ്റ് നിരവധി പേര്‍ ഇപ്പോൾ ഇൻഡ്രസ്ട്രിയിൽ സജീവമാണെങ്കിലും യുവതാരം റൊമാൻ‌ഡിക് താരം എന്നീ വിശേഷണങ്ങൾ തനിക്ക് ഇഷ്ടമാണ്. എന്നാൽ ആ വിശേഷണം പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിൽ തനിക്ക് തിരിച്ചടിയാവുകയാണ്. ഒരിക്കൽ മികച്ച വില്ലൻ‌ എന്ന അവാർഡ് വാങ്ങാൻ ചെന്നപ്പോഴും തനിക്ക് ലഭിച്ച വിവരണം ഒരു റൊമാന്‍ഡിക് ഹീറോ എന്ന നിലയിൽ കേന്ദ്രീകരിച്ചായിരുന്നു.

തന്റെ അവസാന രണ്ട് റിലീസുകളായ അള്ള് രമേന്ദ്രൻ, വൈറസ്, വരാനിരിക്കുന്ന അഞ്ചാം പാതിര, പട എന്നിവയെല്ലാം സീരിയസ് കഥാപാത്രങ്ങണ്. ' കുഞ്ചാക്കോ ബോബൻ വ്യക്തമാക്കുന്നു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന പേരിടാത്ത, മാർട്ടിൻ പ്രക്കാട്ട്, ജോൺപോൾ ജോർജ്, ഷഹീദ് കാദർ എന്നിവരുടെ പ്രോജക്ടുകൾ എന്നിവയാണ് ഇനി വരാനുള്ളത്.' കുഞ്ചാക്കോ പറയുന്നു.

അതേസമയം, അച്ഛനായത് തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റത്തെകുറിച്ചും കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്. മകനുണ്ടായതിന് ശേഷം തന്റെ മുൻഗണനകളിൽ മാറ്റം വന്നെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഇപ്പോൾ‌ കൂടുതൽ ക്ഷമയുള്ളവനായി മാറിയെന്നും വ്യക്തമാക്കുന്നു.


Next Story

Related Stories