TopTop
Begin typing your search above and press return to search.

'പ്രശ്നങ്ങൾ ഉണ്ടാക്കാനാവരുത് സമാധാനമുണ്ടാക്കാനാവണം സിനിമയിലെ സംഘടനകൾ', 'തീ'യുമായി നവ്യ തിരിച്ചു വരുന്നു

പ്രശ്നങ്ങൾ ഉണ്ടാക്കാനാവരുത് സമാധാനമുണ്ടാക്കാനാവണം സിനിമയിലെ സംഘടനകൾ, തീയുമായി നവ്യ തിരിച്ചു വരുന്നു

വിവാഹത്തിന് പിന്നാലെ‌ സിനിമ രംഗത്ത് നിന്ന് ഇളവേളയെടുത്ത മലയാളികളുടെ പ്രിയതാരം നവ്യ നായകർ തിരിച്ച് വരുന്നു. ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി തുടങ്ങി വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള നവ്യ നായർ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മലയാളത്തിൽ നായികയാവുന്നത്. വനിതയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നവ്യ തിരിച്ച് വരവിനെ കുറിച്ചും പുതിയ സിനിമ സംബന്ധിച്ച പ്രതീക്ഷകളെ കുറിച്ചും സിനിമയിലെ വനിത കൂട്ടായ്മയെ പറ്റിയും സംസാരിക്കുന്നത്.

വികെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'തീ'യിലൂടെ ആണ് തന്റെ തിരിച്ച് വരവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ശക്തമായ കഥാപാത്രമാണ് സിനിമയിലേതെന്നും നവ്യ പറയുന്നു. വാക്കുകൾ ഇങ്ങനെ- ' മികച്ചൊരു പ്രൊജക്റ്റിന്റെ ഭാഗമാവുകയാണ്. നിരവധി സിനിമകൾക്ക് തിരക്കഥ ഒരുക്കിയ സുരേഷ് ബാബുവാണ് തീയുടെ തിരക്കഥാകൃത്ത്. 2018ൽ തന്നെ സിനമ ചെയ്യാൻ കരാരായിരുന്നെങ്കിലും സിനിമ യാഥാർത്ഥ്യമാവാൻ ഒരു വർഷം കാത്തിരിക്കേണ്ടിവന്നു' നവ്യ പറയുന്നു.

സാധാരണക്കാരിയായ ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് തീ പറയുന്നത്. ആ സ്ത്രീയുടെ ഏക സമ്പാദ്യമായിരുന്നു കഴുത്തിലെ താലിമാല. അത് മോഷ്ടിക്കപ്പെടുന്നു. മാല തിരിച്ച് പിടിക്കാനുള്ള ഓട്ടമാണ് സിനിയയുടെ ഇതിവൃത്തം. ഇതിനുള്ളിൽ നിസ്സഹായയായ ഒരു സ്ത്രീയുടെ ജിവിതമുണ്ട് നവ്യ പറയുന്നു.

മലയാള സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി ഉൾപ്പെടെയുള്ള സംഘടനകളെ കുറിച്ചും നവ്യ പ്രതികരിക്കുന്നുണ്ട്. ഇന്നതെ സിനിമ താരങ്ങൾ തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്ന് പറയുന്നതിൽ തെറ്റില്ലെന്ന് പറയുന്ന നവ്യ എന്നാൽ സംഘടനകൾ സത്യത്തിന്റെ കൂടെ നിൽക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങൾ ഉണ്ടാക്കാനാവരുത്, പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ സമാധാനം ഉണ്ടാക്കാനാണ് സംഘടനകൾ ഉണ്ടാവേണ്ടതെന്നും നവ്യ പറയുന്നു.


Next Story

Related Stories