TopTop
Begin typing your search above and press return to search.

'ആനപ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ, ഇത് കേരളമാണ്': നീരജ് മാധവ്

ആനപ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ, ഇത് കേരളമാണ്: നീരജ് മാധവ്

പാലക്കാട് ജില്ല അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു നിറച്ച കൈത ചക്ക കടിച്ച് ചരിഞ്ഞ സംഭവത്തില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ നീരജ് മാധവ്. 'ആനപ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ . ഇത് കേരളമാണ്. സ്വന്തം തെറ്റു ചൂണ്ടിക്കാട്ടാന്‍ ഞങ്ങള്‍ക്കു മടിയില്ല പക്ഷെ അതിനെ വെളിയിന്ന് ചിലര്‍ മുതലെടുക്കാന്‍ നോക്കിയാല്‍ ഞങ്ങള്‍ നോക്കി നിക്കില്ല' എന്നായിരുന്നു നീരജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി എന്നിവരടക്കം ആന ചരിഞ്ഞ സംഭവം വഴി തിരിച്ചു വിടാന്‍ ശ്രമിച്ചിരുന്നു. പാലക്കാടാണ് ആന ചരിഞ്ഞതെങ്കിലും മലപ്പുറത്താണ് ഇത് നടന്നതെന്ന തരത്തിലാണ് കേന്ദ്രമന്ത്രിമാരടക്കം ഈ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തിയത്. ഇവരുടെ പ്രസ്താവനകളും ട്വീറ്റുകളും ഏറ്റുപിടിച്ച് നിരവധിപേര്‍ മലപ്പുറത്തിനെതിരേ വര്‍ഗീയമായ പ്രചാരണങ്ങളുമായി രംഗത്തു വന്നിരുന്നു. എന്നാല്‍, ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങളാണ് കേരളത്തില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിലൊന്നാണ് നടന്‍ നീരജ് മാധവിന്റെത്.


Next Story

Related Stories