TopTop
Begin typing your search above and press return to search.

മോഹന്‍ലാല്‍ മെസേജ് അയച്ചെന്നു പറഞ്ഞു തള്ളല്ലേ...; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി നടന്‍ നിര്‍മല്‍ പാലാഴി

മോഹന്‍ലാല്‍ മെസേജ് അയച്ചെന്നു പറഞ്ഞു തള്ളല്ലേ...; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി നടന്‍ നിര്‍മല്‍ പാലാഴി

ലോക് ഡൗണ്‍ കാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും തന്റെ സുഖവിവരം അന്വേഷിച്ചുവെന്ന സന്തോഷം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ച് നടന്‍ നിര്‍മല്‍ പാലാഴിക്കെതിരേ ചിലയാളുകള്‍ പരിഹാസവുമായി രംഗത്തു വന്നിരുന്നു. മോഹന്‍ലാല്‍ വാട്‌സ് ആപ്പ് മെസേജ് അയച്ചുവെന്നത് നിര്‍മല്‍ നടത്തുന്ന 'തള്ള്' ആണെന്നായിരുന്നു പരിഹാസരൂപേണയുള്ള കമന്റുകള്‍. അതിരുവിട്ട ഈ കമന്റുകള്‍ക്ക് മറുപടിയുമായി ഒടുവില്‍ നടന്‍ രംഗത്തെത്തി. തന്നെ പരിഹസിക്കുന്നവര്‍ക്ക് വളരെ വൈകാരികമായ ഒരു മറുപടി കുറിപ്പാണ് നിര്‍മല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. തന്നെ വിമര്‍ശിച്ചവരുടെ സ്‌ക്രീന്‍ ഷോട്ടുകളും അദ്ദേഹം ഈ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.നിര്‍മലിന്റെ മറുപടി;ഞാന്‍ ഒരുപാട് ആഗ്രഹിച്ചും കഷ്ടപെട്ടിട്ടും ആണ് സിനിമയില്‍ വന്നത്. മമ്മുക്കയെയും ലാലേട്ടനെയും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു വളര്‍ന്ന് വന്ന ചെറിയൊരു കലാകാരന്‍. എവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നു എന്നറിഞ്ഞാല്‍ ആള്‍ക്കൂട്ടത്തില്‍ തിക്കും തിരക്കും ഉണ്ടാക്കി, തിരക്കിലെ ചവിട്ടും പോലീസിന്റ ലാത്തി കാണുമ്പോള്‍ ഓടിയോളിച്ചും അതിനിടയില്‍ മിന്നായം പോലെ ഇഷ്ട താരങ്ങളെ കണ്ടാല്‍ അത് ഒരു മഹാഭാഗ്യം. അങ്ങനെ തുടങ്ങിയത് ആണ് സിനിമ ലക്ഷ്യം വച്ചുള്ള ഓട്ടം. സ്‌കൂള്‍ കാലം കഴിഞ്ഞപ്പോള്‍ തുടങ്ങിയ ഓട്ടത്തിന് ഇപ്പൊ 20 വയസ്സ് കഴിഞ്ഞു. ഇത്രയും വര്‍ഷത്തെ കഠിനമായ കഷ്ട്ടപാടും, കലയെയും കലാകാരന്‍മാരെ സ്‌നേഹിക്കുന്നവരുടെ പ്രോത്സാഹനവും എല്ലാത്തിലും ഉപരി ദൈവ അനുഗ്രഹവും കൊണ്ട് കലകൊണ്ടു ജീവിക്കുന്നു. ഇനി ഇത് ഇല്ലാതെ ആവുന്ന കാലം വന്നാല്‍ ഞാന്‍ മുന്നേ എടുത്തു കൊണ്ടിരുന്ന (ആശാരി പണി, കല്‍പ്പണി,പെയിന്റിങ് ഹെല്‍പ്പര്‍)ഇതിലേക്ക് തിരിച്ചു പോവും. കാരണം അന്ന് ആ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ ഉള്ള സുഹൃത്ത് ബന്ധം പഴയപോലെ ഇപ്പോഴും നില നിര്‍ത്തുന്നുണ്ട് ഞാന്‍.

പറഞ്ഞു വരുന്നത് എന്താണെന്നാല്‍, ഇത്രയൊക്കെ കഷ്ടപ്പെട്ട് വന്ന ഒരു സാധാരണക്കാരന് മമ്മുക്ക ലാലേട്ടന്‍ ഇവരെയൊക്കെ പരിചയ പെടുന്നതും കൂടെ സിനിമ ചെയ്യാന്‍ പറ്റിയാലും അവര് ഒരു മെസേജ് അയക്കുക അതൊക്കെ ജീവിതത്തിലെ വലിയ കര്‍ര്യം തന്നെയാണ്. ആ സന്തോഷം ഞാന്‍ എന്റെ പ്രിയ സുഹൃത്തുക്കളായി പങ്ക് വെക്കുകയും ചെയ്യാറുണ്ട്. ഈ ലോക്ക് ഡൗന്‍ കാലത്ത് മമ്മുക്ക വിളിച്ചു സുഖ വിവരം അന്വേഷിച്ചതും ലാലേട്ടന്‍ താഴെ റീപ്ലൈ ചെയ്തതും ജീവിതത്തിലെ വല്യ സന്തോഷം ആയതുകൊണ്ട് പങ്കുവച്ചു. ഈ മുകളിലെ സുഹൃത്തുമായി എനിക്ക് ഒരു ബന്ധവും ഇല്ല. ഒരു കാര്യവുമില്ലാതെ ചൊറിയാന്‍ ആരേലും വന്നാല്‍ എന്നോട് പ്രിയ സുഹൃത്തുക്കള്‍ പറയുന്ന കേട്ട് ഒരു റീപ്ലൈയും കൊടുക്കാതെ ഇരിക്കാറുണ്ട് പക്ഷെ ഈ വിഷയത്തില്‍ (ലാലേട്ടന്‍) ആയതു കൊണ്ട് പ്രതികരിക്കാതെ ഇരിക്കാന്‍ പറ്റിയില്ല. ഇവിടെ എത്താന്‍ പെട്ട കഷ്ടപാട് എല്ലാം ഓര്‍ത്തു പോയി. അദ്ദേഹത്തിന്റെ കൂടെ പിടിക്കാന്‍ ആ ലെവല്‍ ഒന്നു പോവേണ്ടി വന്നു. ഇത്രയൊക്കെ ഉണ്ടായ സ്ഥിതിക്ക് ആള് തുടങ്ങിയതും അതിനുള്ള മറുപടിയും ഇവിടെ പോസ്റ്റ് ചെയ്യുന്നു(ഇതൊക്കെ വിട്ടു കളഞ്ഞാല്‍ പോരെ എന്നു ചോദിക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട് അവരുടെ വാക്കുകള്‍ക്കു വില കല്പിക്കുന്നില്ല എന്നു തോന്നരുതേ)


Next Story

Related Stories