TopTop
Begin typing your search above and press return to search.

ഇതാണ് കരുതല്‍, ഇതാണ് മനുഷ്യത്വം; തന്റെ ജോലിക്കാര്‍ക്ക് മൂന്നുമാസത്തെ ശമ്പളം മുന്‍കൂറായി നല്‍കി പ്രകാശ് രാജ്

ഇതാണ് കരുതല്‍, ഇതാണ് മനുഷ്യത്വം; തന്റെ ജോലിക്കാര്‍ക്ക് മൂന്നുമാസത്തെ ശമ്പളം മുന്‍കൂറായി നല്‍കി പ്രകാശ് രാജ്

കൊറോണക്കാലത്ത് തന്റെയും കുടുംബത്തിന്റെയും മാത്രം സുരക്ഷിതത്വമല്ല, നടന്‍ പ്രകാശ് രാജ് ആലോചിച്ചത്. തനിക്കൊപ്പമുള്ളവരെയും ചേര്‍ത്തു പിടിക്കാനാണ്. സഹജീവികളുടെ കരുതലിന് പ്രാധാന്യം കൊടുക്കുന്ന ഓരോരുത്തര്‍ക്കും ആവേശവും ഉത്തേജനവും നല്‍കുന്ന കാര്യങ്ങളാണ് പ്രകാശ് രാജ് ചെയ്തിരിക്കുന്നത്.

തൊഴില്‍ മേഖല ആകെ സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് ദിവസ വേതനക്കാരാണ്. ഇത് മനസിലാക്കി തന്നെയാണ് തന്റെ ജീവനക്കാര്‍ക്ക് മുന്‍കൂറായി ശമ്പളം നല്‍കാന്‍ പ്രകാശ് രാജ് തയ്യാറായത്. വീട്ടു ജോലിക്കാര്‍, ഫൗണ്ടേഷന്‍ ജീവനക്കാര്‍, പ്രൊഡക്ഷന്‍ ഹൗസിലെ ജീവനക്കാര്‍, ഫാം ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം മേയ് മാസം വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ കൊറോണ പശ്ചാത്തലത്തില്‍ ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ട വന്ന പ്രകാശ് രാജിന്റെ മൂന്നു സിനിമകളിലെ ദിവസ വേതനക്കാര്‍ മൂന്നു മാസത്തേക്ക് പാതി ശമ്പളവും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇതുകൊണ്ട് നിര്‍ത്തുന്നില്ലെന്നും ഇനിയും എന്തൊക്കെ ചെയ്യാന്‍ തനിക്കു കഴിയുമോ അതെല്ലാം ചെയ്യുമെന്നും പ്രകാശ് രാജ് ഉറപ്പ് നല്‍കുന്നുണ്ട്. നിങ്ങള്‍ക്കു ചുറ്റുമുള്ള സഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ഓരോരുത്തരും തയ്യാറാകണമെന്നും പ്രകാശ് രാജ് അഭ്യര്‍ത്ഥിക്കുന്നുണ്ട്. നമുക്ക് ജീവിതം തിരിച്ചു നല്‍കേണ്ട സമയമാണിത്, നമ്മളെല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയവും; പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിക്കുന്നു.

#JanathaCurfew .. what I did today .. let’s give back to life .. let’s stand together.🙏🙏 #justasking pic.twitter.com/iBVW2KBSfp
— Prakash Raj (@prakashraaj) March 22, 2020

പ്രകാശ് രാജിന്റെ പ്രവര്‍ത്തികളെ സോഷ്യല്‍ മീഡിയ ഹൃദയം നിറഞ്ഞാണ് അഭിനന്ദിക്കുന്നത്. തന്റെ ചുറ്റിലുമുള്ള പാവപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കുന്ന പ്രവര്‍ത്തിയാണ് പ്രകാശ് രാജില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും ഈ സമൂഹം എന്നും പ്രകാശ് രാജിനെപ്പോലുള്ളവരോട് കടപ്പെട്ടിരിക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Next Story

Related Stories