TopTop
Begin typing your search above and press return to search.

'ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ പോലെ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു ', ജോർദാനിൽ നിന്നും പൃഥ്വിരാജിന്റെ സന്ദേശം

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ പോലെ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു , ജോർദാനിൽ നിന്നും പൃഥ്വിരാജിന്റെ സന്ദേശം

കോവിഡ് 19 വ്യാപനം തടയാൻ കർഫ്യൂ ഉൾപ്പെടെ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ജോർദാനിൽ ഷൂട്ടിങ് പുരോഗമിച്ചിരുന്ന ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകർ മരുഭൂമിയിൽ കുടുങ്ങിയെന്ന വാർത്ത സ്ഥിരീകരിച്ച് നടന്‍ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് തങ്ങളുടെ സ്ഥിതി അദ്ദേഹം വിവരിക്കുന്നത്.

പൃഥ്വിരാജും സംവിധായകൻ ബ്ലെസ്ലിയുമടക്കം 58 അംഗ സംഘമാണ് ജോർദാനിൽ കുടുങ്ങിയത്. വാദി റമർ എന്ന സ്ഥലത്ത് തുടര്‍ന്ന് വന്നിരുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങും ഇതിനോടകം നിർത്തിവച്ച അവസ്ഥയാണെന്നും നാട്ടിലെത്തുന്നതിന് ഉൾപ്പെടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ ബ്ലസി സഹായം അഭ്യർത്ഥിച്ചതിന് പിന്നാലെ നടന്റെ പോസ്റ്റ്.

ഷൂട്ടിംഗ് അനുമതി റദ്ദാക്കിയതിനെ തുടർന്ന്, ടീം വാദി റമിലെ മരുഭൂമി ക്യാമ്പിൽ താമസിക്കുകയാണെന്നുമാണ് പൃഥ്വിരാജ് പോസ്റ്റിൽ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഉടനടി അനുമതി ലഭിക്കില്ലെന്നും അതിനാൽ ലഭ്യമായ ആദ്യത്തെ അവസരത്തിൽ ഇന്ത്യയിലേക്ക് മടങ്ങുകയെന്നതാണ് ഞങ്ങളുടെ അടുത്ത മികച്ച ഓപ്ഷൻ എന്നും ഇതിനോടകം അധികൃതർ ആവശ്യപ്പെട്ടതായും താരം വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന സമയമാണ്. അതിനാൽ ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്കും ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പൃഥ്വിരാജ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം-

എല്ലാവർക്കും നമസ്ക്കാരം.

ഈ ദുഷ്‌കരമായ സമയത്ത് എല്ലാവരും സുരക്ഷിതരായിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. 24/03/2020 ന് ജോർദാനിലെ ആടുജീവത്തിന്റെ ചിത്രീകരണം നിലവിലെ സാഹചര്യങ്ങൾ കാരണം താൽക്കാലികമായി നിർത്തിവച്ചു. നേരത്തെ ഞങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, വാഡി റം മരുഭൂമിയിലുള്ള ഞങ്ങളുടെ ഷൂട്ടിങ്ങ് യൂണിറ്റ് സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികാരികൾക്ക് ബോധ്യപ്പെട്ടിരുന്നു. ഒറ്റപ്പെട്ട സംഘമായതിനാൽ ഞങ്ങൾക്ക് ഷൂട്ടിംഗുമായി മുന്നോട്ട് പോവുകയുമായിരുന്നു. നിർഭാഗ്യവശാൽ, ജോർദാനിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മുൻകരുതൽ നടപടിയായി കൂടുതൽ ശക്തിപ്പെടുത്തുകയായിരുന്നു. അതിന്റെ ഫലമായി 27/04/2020 ന് ഞങ്ങളുടെ ഷൂട്ടിംഗ് അനുമതി റദ്ദാക്കി. അതിനെ തുടർന്ന്, ഞാനുൾപ്പെട്ട സംഘം ടീം വാദി റമിലെ മരുഭൂമി ക്യാമ്പിൽ താമസിക്കുകയാണ്.

ഇപ്പോഴത്തെ അവസ്ഥയിൽ ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഉടനടി അനുമതി ലഭിക്കില്ലെന്ന് വ്യക്തമാണ്. അതിനാൽ ലഭ്യമായ ആദ്യത്തെ അവസരത്തിൽ ഇന്ത്യയിലേക്ക് മടങ്ങുകയെന്നതാണ് ഞങ്ങളുടെ മുന്നിലുള്ള മാർഗ്ഗമെന്ന ഇതിനോടകം അറിയിപ്പ ലഭിച്ചിട്ടുണ്ട്. ഏപ്രിൽ രണ്ടാം വാരം വരെ വാദി റമിൽ താമസിക്കാനും ചിത്രീകരണം പൂർത്തിയാക്കാനുമായിരുന്നു ഞങ്ങൾ ആദ്യം പദ്ധതിയിട്ടിരുന്നത്. ഞങ്ങളുടെ താമസവും ഭക്ഷണവും സാധനങ്ങളും അതുവരെ സുരക്ഷിതമാണ്.

എന്നാൽ ആ ടൈംലൈനിനപ്പുറം എന്ത് സംഭവിക്കും എന്നത് ആശങ്കാജനകമാണ്. ഞങ്ങളുടെ സംഘത്തിൽ ഒരു ഡോക്ടർ ഉണ്ട്, അവർ ഓരോ 72 മണിക്കൂറിലും ഓരോ അംഗത്തെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കൂടാതെ സർക്കാർ നിയോഗിച്ച ജോർദാനിയൻ ഡോക്ടർ ഇടയ്ക്കിടെ ഇവിടെയെത്തി പരിശോധന നടത്തി മടങ്ങും.

ലോകമെമ്പാടുമുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, 58 അംഗങ്ങളുള്ള ഞങ്ങളുടെ ടീം ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്ന അധികാരികളുടെ ഏറ്റവും വലിയ ആശങ്കയായിരിക്കില്ലെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എന്നാൽ ബന്ധപ്പെട്ട എല്ലാവരേയും സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അവ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്നും ഞങ്ങൾക്ക് തോന്നി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതുവരെ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഒപ്പം ജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.

ചിയേഴ്സ്.


Next Story

Related Stories