TopTop
Begin typing your search above and press return to search.

കൈ എത്തും ദൂരത്തിൽ നായകനാകേണ്ടിയിരുന്നത് താനായിരുന്നെന്ന് പൃഥ്വിരാജ്, പിന്നെ ഫഹദ് വന്നതെങ്ങനെ?

കൈ എത്തും ദൂരത്തിൽ നായകനാകേണ്ടിയിരുന്നത് താനായിരുന്നെന്ന് പൃഥ്വിരാജ്, പിന്നെ ഫഹദ് വന്നതെങ്ങനെ?

കയ്യെത്തും ദൂരത്തിലേക്ക് ഫാസിൽ ആദ്യം കണ്ടെത്തിയ നായകൻ താനായിരുന്നു എന്ന് നടൻ പൃഥ്വിരാജ്. 12ാം ക്ലാസിൽ പഠിക്ക് ഈ സിനിമയ്ക്കായി താൻ‌ സ്ക്രീൻ ടെസ്റ്റ് ഉൾ‌പ്പെടെ നടത്തിയിരുന്നെന്നും മലയാളത്തിലെ സൂപ്പർ താരം വെളിപ്പെടുത്തുന്നു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫാസിൽ തന്നെ കണ്ടതും സിനിമയ്ക്കായി പരിഗണിച്ചതിനെയും കുറിച്ച് അന്ന് തനിക്കൊപ്പം സ്ക്രീൻ ടെസ്റ്റിനുണ്ടായിരുന്ന പെൺകുട്ടിയെ കുറിച്ചും താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ സിനിമയിലേക്ക് പുതുമുഖ ഫാസിൽ നായകനെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് തിരുവനന്തപുരത്ത് വച്ച് ഒരിക്കൽ തന്നെ കാണുന്നതെന്ന് പറഞ്ഞായിരുന്നു താരം കഥ വെളിപ്പെടുത്തുന്നത്.

'വലിയ കുട്ടിയായതിന് ശേഷം പാച്ചിക്ക അന്നായിരുന്നു എന്നെ കണ്ടത്. പിന്നാലെ ഒരു ദിവസം അമ്മയെ വിളിച്ചിരുന്നു. ഇളയ കുട്ടിയെ സ്‌ക്രീന്‍ ടെസ്റ്റിന് അയയ്ക്കണമെന്നായിരുന്നു ആവശ്യം. അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തിനരികിലേക്ക് പോയത്.' കൗതുകത്തോടെയാണ് അന്ന് അവിടെ ചെല്ലുന്നത്. എല്ലാം ഒരു രസമായിരുന്നു. ആലപ്പുഴയിലെ പാച്ചിക്കയുടെ വീട്ടിയിരുന്നു സ്‌ക്രീന്‍ ടെസ്റ്റിനായി പോയത്. ക്യാമറമാന്‍ ആനന്ദക്കുട്ടന്‍ സാറും അവിടെയുണ്ടായിരുന്നു. തനിക്ക് പുറമെ സ്‌ക്രീന്‍ ടെസ്റ്റിനായി ഒരു പെണ്‍കുട്ടി കൂടി എത്തിയിരുന്നു. ഒരു 9ാം ക്ലാസുകാരി. ആ പെണ്‍കുട്ടിയാണ് അസിന്‍ തോട്ടുങ്കല്‍.

സ്ക്രീൻ ടെസ്റ്റിനു ശേഷം അദ്ദേഹത്തിന് എന്റെ ടേസ്റ്റ് മനസ്സിലാവുന്നത്. പിന്നീട് അദ്ദേഹം പറഞ്ഞു, നീ ചെയ്യേണ്ടത് ഈ സിനിമയല്ല, ഒരു ആക്ഷന്‍ സിനിമയായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ശേഷം പഠിക്കാനായി ഓസ്‌ട്രേലിയയിലേക്ക് പോവുകയും ചെയ്തു. തന്നെ നായകനാക്കാൻ സ്ക്രീൻ ടെസ്റ്റ് ചെയ്ത ആ സിനിമയാണ് പിന്നീട് (ഷാനു) ഫഹദ് ഫാസിൽ നായകനായെത്തിയ കൈയ്യെത്തും ദൂരത്ത് എന്നും പൃഥ്വി വെളിപ്പെടുത്തുന്നു.

ഇതിന് ശേഷം നന്ദനത്തിൽ നായകനായി എത്തുന്നതും ഫാസിൽ വഴിയാണെന്നും പൃഥ്വി പറയുന്നു. രഞ്ജിയേട്ടനോട് തന്നെക്കുറിച്ച് പറഞ്ഞത്. രണ്ടാമത്തെ സിനിമയ്ക്കായി രഞ്ജിയേട്ടന്‍ പുതുമുഖത്തെ തിരയുന്നതിനിടയിലായിരുന്നു ഇക്കാര്യം പറയുന്നത്. അങ്ങനെയാണ് നന്ദനത്തിലേക്ക് എത്തിയത്. പൃഥി വെളിപ്പെടുത്തുന്നു.


Next Story

Related Stories