TopTop
Begin typing your search above and press return to search.

സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ കൈയേറ്റം ചെയ്തതായി പരാതി

സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ കൈയേറ്റം ചെയ്തതായി പരാതി

ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാനും സാമൂഹിക അകലം പാലിക്കാനും ആവിശ്യപ്പെട്ടതിന് നടന്‍ റിയാസ് ഖാനു നേരെ കൈയേറ്റമെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നടന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മണിരത്‌നം സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന റിയാസ് ഖാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭാര്യയും നടിയുമായ ഉമയ്ക്കും മക്കള്‍ക്കുമൊപ്പം ചെന്നൈയിലെ വീട്ടിലാണ്.

ഏതാനു ദിവസങ്ങള്‍ക്കു മുമ്പ് റിയാസ് ഖാന്റെ വീടിനു സമീപം പത്തിലേറെപ്പേര്‍ തടിച്ചു കൂടിയിരുന്നു. ഇവരില്‍ പലരും കൂട്ടംകൂടി തന്നെ തെരുവിലൂടെ നടക്കുന്നതും നടന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരോട് സമൂഹിക അകലം പാലിക്കുന്നിന്റെ ആവശ്യകത നടന്‍ പറഞ്ഞു കൊടുത്തു. എന്നാല്‍ ഈ ആളുകള്‍ തന്നോട് കയര്‍ക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്നാണ് റിയാസ് ഖാന്‍ പരാതിയില്‍ പറയുന്നത്. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക വരെ ഉണ്ടായതായും നടന്‍ പറയുന്നു.


Next Story

Related Stories