TopTop
Begin typing your search above and press return to search.

'പ്രതിഫലം പോലും ചോദിക്കാതെ ആ സിനിമ ചെയ്യാന്‍ ചിരഞ്ജീവി തയ്യാറായതുകൊണ്ടാണ് എനിക്ക് ജീവിതം തിരിച്ചു കിട്ടിയത്'

പ്രതിഫലം പോലും ചോദിക്കാതെ ആ സിനിമ ചെയ്യാന്‍ ചിരഞ്ജീവി തയ്യാറായതുകൊണ്ടാണ് എനിക്ക് ജീവിതം തിരിച്ചു കിട്ടിയത്

തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായൊരു ഘട്ടത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി നടത്തിയ ഇടപെടല്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ ശരത് കുമാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുപോയ സമയത്ത് ചിരഞ്ജീവി തന്നെ സഹായിച്ചതിനെക്കുറിച്ച് വൈകാരികമായാണ് ശരത് കുമാര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

1990 കളില്‍, താന്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടില്‍ വീണുപോയ സമയം. ഒരു നിര്‍മാതാവ് തനിക്കു മുന്നില്‍ ഒരു ഓഫര്‍ വച്ചു, ചിരഞ്ജീവിയുമായി ചേര്‍ന്നൊരു സിനിമ, അതിനുവേണ്ടി തെലുഗ് മെഗാതാരത്തിന്റെ ഡേറ്റ് ശരിയാക്കിയാല്‍ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും തീര്‍ക്കാം: ശരത് കുമാര്‍ പറയുന്നു.

നിര്‍മാതാവ് മുന്നോട്ടുവച്ച ഓഫര്‍ സ്വീകരിച്ച ശരത് കുമാര്‍ ചിരഞ്ജീവിയെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ചെന്നത്. ശരത് കുമാറിനെ കണ്ട് ചിരഞ്ജീവി ഷൂട്ടിംഗ് നിര്‍ത്തി, ശരത്ത് കുമാറിനെയും കൂട്ടി തന്റെ വീട്ടില്‍ പോയി. അവിടെ വച്ചാണ് കാര്യങ്ങള്‍ ചോദിക്കുന്നത്. ശരത് കുമാര്‍ തന്റെ സാഹചര്യം തുറന്നു പറഞ്ഞു.

താന്‍ മുന്നോട്ടു വച്ച് ആവശ്യം ഒട്ടും താമസമില്ലാതെയാണ് ചിരഞ്ജീവി സമ്മതിച്ചത്. കോള്‍ ഷീറ്റ് തന്നു, അതും പ്രതിഫലത്തെക്കുറിച്ച് ഒരക്ഷരം പോലും ചോദിക്കാതെ, ശരത് കുമാര്‍ വികാരാധീതനായി പറയുന്നു. ഈ സിനിമയോടെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും ഇല്ലാതാകുമെന്ന് ചിരഞ്ജീവി തന്നെ ആശ്വസിപ്പിച്ചാണ് മടക്കിയയച്ചതെന്നും ശരത് കുമാര്‍ പറയുന്നു.

ഗ്യാംഗ് ലീഡര്‍, സ്റ്റ്യൂവര്‍ട്ട്പുരം പൊലീസ് സ്റ്റേഷന്‍ എന്നീ സിനിമകളാണ് ശരത് കുമാറും ചിരഞ്ജീവിയും ചേര്‍ന്ന് അഭിനയിച്ചിട്ടുള്ളത് രണ്ടും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്നു. ശരത് കുമാറിന്റെ ഭാര്യ രാധിക ചിരഞ്ജീവിയുടെ ഭാഗ്യനായികമാരില്‍ ഒരാളായിരുന്നു.


Next Story

Related Stories