TopTop
Begin typing your search above and press return to search.

അറപ്പല്ലാതെ മറ്റൊന്നും നിങ്ങളുടെ പ്രവര്‍ത്തിയുണ്ടാക്കുന്നില്ല; അശ്ലീല ചിത്രങ്ങള്‍ അയക്കുന്നവര്‍ക്കെതിരേ പൊട്ടിത്തെറിച്ച് അനുമോള്‍

അറപ്പല്ലാതെ മറ്റൊന്നും നിങ്ങളുടെ പ്രവര്‍ത്തിയുണ്ടാക്കുന്നില്ല; അശ്ലീല ചിത്രങ്ങള്‍ അയക്കുന്നവര്‍ക്കെതിരേ പൊട്ടിത്തെറിച്ച് അനുമോള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ലൈംഗികാധിക്ഷേപങ്ങള്‍ക്ക് ചലച്ചിത്ര അഭിനേത്രികള്‍ ഇരകളാകുന്നത് സ്ഥിരം സംഭവമാണ്. ശക്തമായ പ്രതിഷേധങ്ങളും നിയമ നടപടികളും ഉണ്ടായിട്ടും ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചു വരികയാണെന്നതാണ് യഥാര്‍ത്ഥ്യം. ഇപ്പോഴിതാ, നടി അനുമോളാണ് തനിക്കെതിരേ നടക്കുന്ന ലൈംഗികാക്ഷേപങ്ങള്‍ക്കെതിരേ രംഗത്തു വന്നിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് അനുമോള്‍ ശക്തമായി പ്രതികരിച്ചിരിക്കുന്നത്. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും, അധിക്ഷേപിക്കുന്നവരെ ബ്ലോക് ചെയ്തിട്ടും പിന്നെയും തന്നോടുള്ള മോശമായി പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ കൂടുകയാണെന്നാണ് താരത്തിന്റെ പരാതി. ഒരു വ്യക്തി തന്നെ പല അകൗണ്ടുകളില്‍ നിന്നായി അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കുന്നുണ്ടെന്നും അനുമോള്‍ പറയുന്നു. ഇനി ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നിയമനടപടകളുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനമെന്നും താരം മുന്നറിയിപ്പ് നല്‍കുന്നു.

'ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയക്കുന്നവരെല്ലാം അത് നിര്‍ത്തണം. ബ്ലോക് ചെയ്ത് ഞാന്‍ മടത്തു. ഒരാള്‍, പല അകൗണ്ടുകളില്‍ നിന്നായി അയാളുടെ സ്വകാര്യ ഭാഗത്തിന്റെ വീഡിയോ അയക്കുകയാണണ്. അടുത്ത തവണ ഞാനിത് സൈബര്‍ സെല്ലില്‍ പരാതിപ്പെടും. സ്ത്രീകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊടുക്കുന്ന വൃത്തികെട്ടവന്മാര്‍ അറിയുക, അറപ്പല്ലാതെ മറ്റൊന്നും ഇതുണ്ടാക്കുന്നില്ല'; അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇത്തരം അശ്ലീല ചിത്രങ്ങള്‍ അയച്ച് സ്ത്രീകളെ അപമാനിക്കുന്നവര്‍ ജയിലില്‍ അടയ്ക്കപ്പെടേണ്ടവരാണെന്നാണ് അനുമോള്‍ പറയുന്നത്.


Next Story

Related Stories