TopTop
Begin typing your search above and press return to search.

30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന നിങ്ങളുടെ താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല ഞാനിവിടെയുള്ളത്; അശ്ലീല കമന്റ് ഇട്ടയാള്‍ക്കെതിരേ അഞ്ഞടിച്ച് നടി അപര്‍ണ നായര്‍

30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന നിങ്ങളുടെ താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല ഞാനിവിടെയുള്ളത്; അശ്ലീല കമന്റ് ഇട്ടയാള്‍ക്കെതിരേ അഞ്ഞടിച്ച് നടി അപര്‍ണ നായര്‍

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ അശ്ലീല കമന്റ് ഇട്ടയാള്‍ക്ക് തക്ക മറുപടി നല്‍കി അഭിനേത്രി അപര്‍ണ നായര്‍. തന്നോട് അപമര്യാദയായി പെരുമാറിയ വ്യക്തിയുടെ ചിത്രവും പേരുവിവരങ്ങളും അടക്കം പങ്കുവച്ചായിരുന്നു അപര്‍ണ മറുപടി നല്‍കിയത്. തന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതെന്നും അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കാനല്ലെന്നും അപര്‍ണ വ്യക്തമാക്കി. ഇത്തരം വികലമായ നീക്കത്തെ കണ്ടു ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റിയെന്നും തന്നെ അപമാനിച്ചയാളെ ഓര്‍മപ്പെടുത്തുകയാണ് അപര്‍ണ നായര്‍.

അപര്‍ണ നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം;

എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.

ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി.

അജിത് കുമാര്‍, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്.

ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !


Next Story

Related Stories