TopTop
Begin typing your search above and press return to search.

'ഇത് നാണക്കേട്', നടി ആക്രമിക്കപ്പെട്ട കേസിലെ കൂറുമാറ്റത്തിനെതിരെ റിമ കല്ലിങ്കല്‍

ഇത് നാണക്കേട്, നടി ആക്രമിക്കപ്പെട്ട കേസിലെ കൂറുമാറ്റത്തിനെതിരെ റിമ കല്ലിങ്കല്‍

നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ നടീ നടന്‍മാരുള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂമായി കൂറുമാറിയ സംഭവത്തില്‍ രുക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു താരത്തിന്‌റെ പ്രതികരണം.

നടിക്കൊപ്പമുണ്ടായിരുന്നവര്‍ അവസാന നിമിഷം കൂറുമാറിയത് അങ്ങേയറ്റം ദുഃഖിപ്പിക്കുന്നത്. ഇപ്പോള്‍ കുറുമാറിയ നടിമാരും ഒരര്‍ത്ഥത്തില്‍ ഇരളാണ്. അവര്‍ക്ക് ഈ വ്യവസായത്തിലെ അധികാര സ്ഥാനങ്ങളില്‍ ഇടമില്ല. എന്നിരുന്നാലും കൂറുമാറ്റം വേദനിപ്പിക്കുന്നു. ഇടവേള ബാബു, ബിന്ദു പണിക്കര്‍ സിദ്ധിഖ്, ഭാമ. എണ്ണം ഇനിയും കുടയുമായിരിക്കും. അത് സത്യമായാല്‍ അങ്ങെയറ്റം നാണക്കേടാണ്. അവള്‍ക്കൊപ്പം. എന്നായിരുന്നു റിമയുടെ കുറിപ്പ്.

കുറുമാറ്റത്തിനെതിരെ രേവതിയും സാക്ഷികളുടെ കൂറമാറ്റത്തിനെതിരെ രംഗത്തെത്തിയിരുന്നു. സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയില്ലെന്നത് ദുഃഖകരമാണെന്നായിരുന്നു രേവതിയുടെ പ്രതികരണം. സ്ത്രീകളുടെ പ്രശ്നം വരുമ്പോള്‍ അതുവരെ കൂടെ ജോലി ചെയ്ത ബന്ധമെല്ലാം മാറ്റിവെയ്ക്കപ്പെടുകയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.



Next Story

Related Stories