TopTop
Begin typing your search above and press return to search.

'സിനിമയും സീരിയലും ഒരിക്കലും സ്ത്രീവിരുദ്ധമാണെന്ന് തോന്നിയിട്ടില്ല': ലക്ഷ്മിപ്രിയ

സിനിമയും സീരിയലും ഒരിക്കലും സ്ത്രീവിരുദ്ധമാണെന്ന് തോന്നിയിട്ടില്ലെന്ന് നടി ലക്ഷ്മിപ്രിയ. 'കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല' എന്ന ലക്ഷ്മിയുടെ പുതിയ പുസ്തകത്തിന്റെ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കവെയാണ് ലക്ഷ്മി തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞത്.

എനിക്കങ്ങനെ തോന്നിയിട്ടില്ല. സിനിമ കണ്ടതു കൊണ്ടു മാത്രം വഴി തെറ്റുന്ന ഒരു സമൂഹമുണ്ട് എന്നു തോന്നുന്നില്ല. അങ്ങനെയെങ്കില്‍ നല്ല കഥാസാരം ഉള്ള എത്രയോ ചിത്രങ്ങള്‍ വന്നിട്ടുണ്ട്, എന്നിട്ട് ആ സിനിമകള്‍ കണ്ട എത്ര പേര്‍ നന്നായി എന്നാണ് ലക്ഷ്മി ചോദിക്കുന്നത്.

വാല്‍സല്യത്തിലെ മമ്മൂട്ടിയെ അനുകരിച്ച് എത്ര പേര്‍ കൃഷിക്കാരായി? അപ്പോള്‍പ്പിന്നെ സിനിമ കണ്ടതു കൊണ്ട് സമൂഹം സ്ത്രീവിരുദ്ധമായി എന്ന് എങ്ങനെ പറയാന്‍ ആകും നെഗറ്റീവ് മാത്രമല്ലല്ലോ. പോസിറ്റീവും അനുകരിക്കേണ്ടതല്ലേ. മാറേണ്ടത് ഇവിടുത്തെ നിയമവും നീതിയുമാണ്. പെണ്ണിനെ തൊട്ടാല്‍ കൈ വെട്ടുന്ന, തല വെട്ടുന്ന നിയമം വന്നാല്‍ അന്ന് അവസാനിക്കുന്നതേ ഉള്ളൂ ഈ സ്ത്രീവിരുദ്ധത. ലക്ഷ്മി പറയുന്നു.

ചില സീരിയലുകളെങ്കിലും പുരുഷവിരുദ്ധമെന്നു തോന്നാറുണ്ടെന്നും ലക്ഷ്മി പറയുന്നു. പുരുഷന്‍ നോക്കുകുത്തിയാകുന്ന, സ്ത്രീകള്‍ മാത്രം ഭരിക്കുന്ന കുറേ കഥകള്‍. അവയൊക്കെയും കഥകള്‍ ആണ്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും കളിയാക്കുന്നതുമാണ് ഏറ്റവും വലിയ തമാശ എന്ന് ആളുകള്‍ക്കൊരു വിചാരമുണ്ടെന്നും അങ്ങനെയുള്ള പല ഡയലോഗുകളും തനിക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്നും ലക്ഷ്മി. എന്നാല്‍ അത്തരത്തില്‍ താന്‍ ഒഴിവാക്കിയ ഡയലോഗ് തൊട്ടടുത്ത സീനില്‍ മറ്റൊരു കഥാപാത്രത്തെ കൊണ്ട് പറയിക്കും, ഇതെല്ലാം സിനിമ കാണാന്‍ തിയറ്ററില്‍ പോകുമ്പോള്‍ മാത്രമെ അറിയാന്‍ കഴിയൂ എന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.

സോഷ്യല്‍ മീഡിയവഴി അഭിപ്രായം പറയുന്നവരെ അസഭ്യങ്ങള്‍ പറയുന്നതിനെതിരെയും പ്രതികരിക്കുന്നു ലക്ഷ്മി. കുറച്ചു നാള്‍ മുന്‍പു വരെ നമ്മുടെ സമൂഹത്തില്‍ കൃത്യമായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നും എന്നാല്‍ ഇന്ന് ഒരുവന്റെ അഭിപ്രായത്തെ എതിര്‍ത്തു തോല്‍പ്പിക്കുന്ന ജനതയായി നാം മാറിക്കഴിഞ്ഞു, നിന്റെ മനസ്സ് പോലെ തന്നെ ഞാന്‍ മറുപടി പറഞ്ഞില്ലെങ്കില്‍ വിമര്‍ശിച്ചും അസഭ്യങ്ങള്‍ പറഞ്ഞും തോല്‍പ്പിക്കുക. ഒരുവന് ഇഷ്ടമുള്ളതുപോലെ പറഞ്ഞില്ലെങ്കില്‍, പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒക്കെ കുറ്റമാണ്. ലക്ഷ്മിപ്രിയ പറയുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിലെ മല്ലിക എന്ന കഥാപാത്രത്തിലൂടെ ഏറെ ജനശ്രദ്ധനേടിയ നടിയാണ് ലക്ഷ്മിപ്രിയ. നരവധി സിനിമകളില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ലക്ഷ്മി ടെലിവിഷന്‍ രംഗത്തും സജീവമാണ്.


Next Story

Related Stories