TopTop
Begin typing your search above and press return to search.

ഈ ശൈത്യത്തിൽ എൻ്റെയുള്ളിൽ അജയ്യമായൊരു വേനലുണ്ട് - ഡബ്ല്യുസിസിയെ തോൽപ്പിക്കാനാവില്ലെന്ന് പാർവതി

ഈ ശൈത്യത്തിൽ എൻ്റെയുള്ളിൽ അജയ്യമായൊരു വേനലുണ്ട് - ഡബ്ല്യുസിസിയെ തോൽപ്പിക്കാനാവില്ലെന്ന് പാർവതി

ഡബ്ല്യസിസിയെ (വിമൻ ഇൻ സിനിമ കളക്ടീവ്) തോൽപ്പിക്കാനാവില്ലെന്ന് നടി പാർവതി. ഡബ്ലുസിസി വിടുന്നതായുള്ള സംവിധായിക വിധു വിൻസെന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മലയാള സിനിമയിലെ വനിതകളുടെ സംഘടന തകർച്ചയിലേയ്ക്കെന്ന് അഭ്യൂഹങ്ങൾ ശക്തമാക്കി ഭിന്നതകൾ രൂക്ഷമായിരിക്കുന്നതിന് പിന്നാലെയാണ് പാർവതിയുടെ ട്വീറ്റ്. വിഖ്യാത എഴുത്തുകാരൻ ആൽബർ കാമുവിന്റെ വാചകങ്ങളാണ് പാർവതി കടമെടുത്തിരിക്കുന്നത്. ഈ ശൈത്യത്തിനിടെ എന്റെയുള്ളിൽ അജയ്യമായൊരു വേനലുള്ളതായി കാണുന്നു. അതെനിക്ക് സന്തോഷം നൽകുന്നു. ലോകം എത്രത്തോളം എനിക്കെതിരെ തിരിഞ്ഞാലും എന്റെയുള്ളിൽ ശക്തമായതും മെച്ചപ്പെട്ടതുമായ എന്തോ ഒന്ന് അതിനെ ചെറുക്കാൻ എന്നെ സഹായിക്കുന്നു. എന്റെ ആ അജയ്യമായ വേനൽക്കാലം ഡബ്ല്യുസിസിയാണ് - പാർവതി ട്വീറ്റ് ചെയ്തു.

ഡബ്ല്യുസിസിയ്ക്കെതിരെ രൂക്ഷവിമർശനമാണ് വിധു വിൻസെന്റ് നടത്തിയത്. ഡബ്ല്യുസിസിയിൽ വരേണ്യമനോഭാവമുണ്ടെന്ന് വിധു വിൻസെന്റ് ആരോപിച്ചിരുന്നു. സിനിമ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ ഡബ്ല്യുസിസിക്ക് ഇരട്ടത്താപ്പാണുള്ളതെന്നും വിധു ആരോപിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിൽക്കുന്ന ഡബ്ല്യുസിസിക്ക് മറ്റ് പല സ്ത്രീകൾ നേരിട്ട ചൂഷണങ്ങളിലും നിലപാടില്ലെന്നാണ് വിധുവിന്റെ ആരോപണം. സ്റ്റാൻഡ് അപ്പ് സിനിമ ബി ഉണ്ണികൃഷ്ണൻ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഡബ്ല്യുസിസി നേതൃത്വം നടത്തിയ ആക്രമണവും വിമർശനങ്ങളും കാപട്യമാണെന്നാണ് വിധുവിന്റെ വാദം. ദിലീപിനെ നായകനായി കോടതിസമക്ഷം ബാലൻ വക്കീൽ എന്ന സിനിമ ചെയ്ത ഉണ്ണകൃഷ്ണനുമായുള്ള വിധുവിന്റെ സഹകരണത്തിനെതിരെ ഡബ്ല്യുസിസിയ്ക്കകത്ത് വലിയ അതൃപ്തിയും വിമർശനങ്ങളും ഉയർന്നിരുന്നു. ബി ഉണ്ണികൃഷ്ണന്റെ സഹായം ഡബ്ല്യുസിസി നേതൃത്വത്തിലുള്ള പലരും തേടിയിട്ടുണ്ടെന്നും നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി നിലപാടുകൾ എടുത്ത സിദ്ദിഖിനൊപ്പം പാർവതി അഭിനയിച്ചിട്ടില്ലേ എന്നും വിധു വിൻസെന്റ് ചോദിച്ചിരുന്നു.

"In the midst of winter,I found there was, within me, an invincible summer.
And that makes me happy.For it says that no matter how hard the world pushes against me, within me, there"s something stronger,something better, pushing right back"- Albert Camus
My invincible summer #WCC pic.twitter.com/QVHKXLsGbP
— Parvathy Thiruvothu (@parvatweets) July 6, 2020

Next Story

Related Stories