TopTop
Begin typing your search above and press return to search.

'കല്യാണപ്പെണ്ണായ എന്നെയും എന്റെ കുടുംബത്തില്‍ എല്ലാവരെയും അവര്‍ ഒരുമിച്ച് വഞ്ചിക്കുകയായിരുന്നു'; തട്ടിപ്പിനെ കുറിച്ച് ഷംന കാസിം

കല്യാണപ്പെണ്ണായ എന്നെയും എന്റെ കുടുംബത്തില്‍ എല്ലാവരെയും അവര്‍ ഒരുമിച്ച് വഞ്ചിക്കുകയായിരുന്നു; തട്ടിപ്പിനെ കുറിച്ച് ഷംന കാസിം

കല്യാണപ്പെണ്ണായ തന്നെയും കുടുംബത്തില്‍ എല്ലാവരെയും വിവാഹ തട്ടിപ്പുകാര്‍ ഒരുമിച്ച് വഞ്ചിക്കുകയായിരുന്നെന്ന് ഷംന കാസിം. താന്‍ ഇതൊക്ക കുറച്ചു ദിവസം കൊണ്ട് മറക്കുമായിരിക്കും എന്നാല്‍ എല്ലാ പെണ്‍കുട്ടികളും അങ്ങനെയാവില്ലെന്നും, ചില പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ഇതുകൊണ്ടൊക്കെയായിരിക്കാം എന്ന ഇപ്പോഴാണ് മനസിലാകുന്നത് എന്നും ഷംന പറയുന്നു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷംനയുടെ പ്രതികരണം.

'കൊറോണക്കാലമായത് കൊണ്ട് ആളുകള്‍ പലതരം ടെന്‍ഷനുകളിലൂടെ പോവുകയാണ്. ഈ സമയത്തും ഇങ്ങനെയുള്ള തട്ടിപ്പുകാര്‍ മുന്നിലേക്ക് വരുന്നു. കൊറോണ വരുന്നു, ആള്‍ക്കാര്‍ മരിക്കുന്നു എന്നതൊന്നും ഇവര്‍ക്കൊരു വിഷയമേയല്ല'. ഷംന ചോദിക്കുന്നു. സാധാരണക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, സെലിബ്രറ്റികള്‍ക്ക് വരുമ്പോള്‍ മാത്രമാണ് ഇതെല്ലാം വാര്‍ത്തയാകുന്നത് എന്നും ഷംന പറഞ്ഞു.

കല്യാണ ആലോചനയുടെ മറവിലാണ് ഷംനയില്‍ നിന്നും ഒരു സംഘം പണം തട്ടാന്‍ ശ്രമിച്ചത്. വിവാഹ ആലോചനയുമായി വന്നവര്‍ പെട്ടന്ന് തന്നെ കുടുംബവുമായി അടുക്കാന്‍ ശ്രമിച്ചെന്നും, കോവിഡ് കാലമായതിനാല്‍ ഇവരെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഷംന മുന്‍പ് പറഞ്ഞിരുന്നു. വരനായി വന്നയാള്‍ പണം ആവശ്യപ്പെട്ടതോടെയാണ് സംശയമുണ്ടാകുന്നതും പരാതി നല്‍കുന്നതും.


Next Story

Related Stories