TopTop
Begin typing your search above and press return to search.

ഥപ്പഡ് നായികയ്ക്ക് കൂട്ട് ബാഡ്മിന്റന്‍ താരം; പ്രണയം തുറന്നു പറഞ്ഞ് തപ്‌സി പനു

ഥപ്പഡ് നായികയ്ക്ക് കൂട്ട് ബാഡ്മിന്റന്‍ താരം; പ്രണയം തുറന്നു പറഞ്ഞ് തപ്‌സി പനു

തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രിയായി പ്രേക്ഷകര്‍ അംഗീകരിക്കുന്ന നായികയാണ് തപ്‌സി പനു. ഏറ്റവും പുതിയ ചിത്രമായ ഥപ്പഡിലെ അമൃത എന്ന കഥാപാത്രവും താപ്‌സിക്ക് ഏറെ നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയുമാണ് നല്‍കിയിരിക്കുന്നത്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ താരമൂല്യമുള്ള അപൂര്‍വം അഭിനേത്രികളില്‍ ഒരാളുമാണ് തപ്‌സി. ഇപ്പോഴിതായ താപ്‌സി തന്നെ തുറന്നു പറഞ്ഞൊരു കാര്യമാണ്ഥപ്പഡ് നായികയെ വാര്‍ത്താകേന്ദ്രമാക്കിയിരിക്കുന്നത്.

കുറച്ച് നാളായി കേള്‍ക്കുന്ന വാര്‍ത്തയായിരുന്നു തപ്‌സിക്ക് ഒരു വിദേശി സുഹൃത്ത് ഉണ്ടെന്നും ഇരുവരും പ്രണയത്തിലാണെന്നും. എന്നാല്‍ ഇക്കാര്യത്തില്‍ താപ്‌സിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ മാതൃദിനത്തില്‍ പിങ്ക് വില്ലയ്ക്ക് നല്‍കയ അഭിമുഖത്തില്‍ തപ്‌സി തന്റെ പ്രണയം തുറന്നു പറഞ്ഞു. ഡെന്മാര്‍ക്ക് ബാഡ്മിന്റന്‍ താരം മാത്തിയാസ് ബോ ആണ് തപ്‌സിയുടെ ജീവിത സുഹൃത്ത്. ' എന്റെ ജീവിതത്തില്‍ ഒരാളുണ്ട്, എന്റെ കുടുംബത്തിനും അക്കാര്യം അറിയാം. അതെന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. എന്റെ സഹോദരിക്കും മാതാപിതാക്കള്‍ക്കും എനിക്കൊപ്പമുള്ളയാളെ ഇഷ്ടമാണ്. അല്ലായിരുന്നുവെങ്കില്‍ ഇത് നടക്കില്ലായിരുന്നു' ഇങ്ങനെയായിരുന്നു തപ്‌സി തന്റെ മനസ് തുറന്നത്. 39 കാരനായ മാത്തിയാസ് ഈ വര്‍ഷം ഏപ്രിലില്‍ പ്രൊഫഷണല്‍ ബാഡ്മിന്റനില്‍ നിന്നും വിരമിച്ചിരുന്നു. എപ്പോഴാണ് തപ്‌സിയുടെയും മാത്തയാസിന്റെയും വിവാഹം എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍


Next Story

Related Stories