TopTop
Begin typing your search above and press return to search.

ജോര്‍ദാനില്‍നിന്ന് തിരികെയെത്തി പൃഥ്വിരാജ്; ഇനി ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റൈനില്‍-വീഡിയോ

ജോര്‍ദാനില്‍നിന്ന് തിരികെയെത്തി പൃഥ്വിരാജ്; ഇനി ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റൈനില്‍-വീഡിയോ

കൊറോണ വ്യാപനവും ലോക്ക്ഡൗണും മൂലം ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും 'ആടുജീവിതം' ടീമും കൊച്ചിയിലെത്തി. 8.59 ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തിയത്. എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് നമ്പര്‍: 1902 ല്‍ ആണ് പൃഥ്വിരാജും സംഘവും എത്തിയത്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ജോര്‍ദാനില്‍ നിന്ന് കൊച്ചിയിലെത്തിയ പൃഥ്വിരാജ് അടക്കമുള്ള യാത്രക്കാര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് ക്വാറന്റൈനില്‍ കഴിയണം.

എയര്‍ പോര്‍ട്ടില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈനിലേക്കാണ് സംഘം പോയത്. പൃഥ്വിരാജ് തന്റെ കാറില്‍ സ്വയം ഡ്രൈവ് ചെയ്താണ് ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയത്. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലാണ് പൃഥ്വിരാജ് താമസിക്കുക

ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി ഇന്നലെയാണ് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 187 പേരാണ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചത്. 'ആടുജീവിതം' സിനിമയുടെ 58 അംഗ സംഘവും ഇതിലുള്‍പ്പെട്ടിരുന്നു.

രണ്ടു മാസത്തിലേറെയായി ജോര്‍ദാനിലയിരുന്നു പൃഥ്വിരാജ്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള 'ആടുജീവിത'മെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ ലോക്ഡൗണിന് തുടക്കം കുറിച്ചത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവ് നല്‍കിയതോടെയാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.


Next Story

Related Stories