നായികാപ്രാധാന്യമുള്ള പുതിയചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ഐശ്വര്യ ലക്ഷ്മി. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'അര്‍ച്ചന 31 നോട്ട്ഔട്ട്' എന്നാണ് പേരിട്ടിരിക്കുന്നത്.
കൗതുകം ജനിപ്പിക്കുന്ന ലുക്കിലാണ് പോസ്റ്ററില്‍ ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. സംവിധായകനായ മാര്ട്ടിന് പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
''ഏതൊരു പെണ്‍കുട്ടിയും കടന്നു പോയേക്കാവുന്ന എന്നാല്‍ വളരെ രസകരമായ ചടുലമായ തമാശകള്‍ നിറഞ്ഞ അവതരണശൈലി ആണ് ഉദ്ദേശിക്കുന്നത്. നല്ലൊരു സിനിമ നിങ്ങള്‍ക്കായി ഒരുക്കാന്‍ പറ്റുമെന്ന് വിശ്വസിക്കുന്നു. എലാവരുടെയും പ്രാര്‍ത്ഥന ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണം'' ഐശ്വര്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നവംബര്‍ 15-ന് പാലക്കാട് സിനിമയുടെ ചിത്രീകരണം തുടങ്ങും. രചന, തിരക്കഥ അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്, വിവേക് ചന്ദ്രന്. ഛായാഗ്രഹണം ജോയല്‍ ജോജി. എഡിറ്റിംഗ് മുഹ്സിന് പിഎം, സംഗീതം രജത്ത് പ്രകാശ്, മാത്തന്. ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് പി.വേലായുധന്,ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയര്‍.