TopTop
Begin typing your search above and press return to search.

ആറു മിനിട്ടിന് ആറു കോടി; 'മേക് ഇന്‍ ഇന്‍ഡ്യ' പ്രൊജക്ടാക്കി അല്ലു ആര്‍ജുന്റെ ആക്ഷന്‍ ചിത്രീകരണം

ആറു മിനിട്ടിന് ആറു കോടി; മേക് ഇന്‍ ഇന്‍ഡ്യ പ്രൊജക്ടാക്കി അല്ലു ആര്‍ജുന്റെ ആക്ഷന്‍ ചിത്രീകരണം

ലോക് ഡൗണ്‍ മൂലം മുടങ്ങിപ്പോയ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏതാനും ചിത്രങ്ങളുടെ പൂര്‍ത്തിയാക്കാനുണ്ടായിരുന്ന ജോലികളും തുടങ്ങി. അല്ലു അര്‍ജ്ജുന്റെ ആക്ഷന്‍ ചിത്രമായ പുഷ്പയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയെന്നത് മലയാളി പ്രേക്ഷകരെ ഉള്‍പ്പെടെയാണ് ആഹ്ലാദത്തിലാക്കിയിരിക്കുന്നത്. തെലുഗ്,മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യുന്നത്.

ഈ ചിത്രവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ടൊരു വിവരം നിര്‍മാതാക്കള്‍ പുറത്തു വിട്ടിരിക്കുകയാണ്. സിനിമയിലെ വളരെ നിര്‍ണായകമായൊരു സംഘട്ടന രംഗം വിദേശത്ത് വച്ച് ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന തെലുഗ് ഇന്‍ഡസ്ട്രിയിലെ തൊഴിലാളികളെ സഹായിക്കാനായി സംഘട്ടന രംഗം നാട്ടില്‍ തന്നെ ചിത്രീകരിക്കാനാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ലോക്ഡൗണ്‍ മൂലം സിനിമ ഇന്‍ഡസ്ട്രികള്‍ മുഴുവന്‍ നിശ്ചലമായിരിക്കുന്നതിനാല്‍ ആയിരക്കണക്കിനുപേരാണ് തൊഴിലില്ലാതെയിരിക്കുന്നത്. ഈയൊരു സാഹചര്യം മനസിലാക്കിയാണ് വിദേശ ചിത്രീകരണം വേണ്ടെന്നുവയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. ഇന്ത്യയിലെ മകച്ച സാങ്കേതിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഇതൊരു മേക് ഇന്ത്യ പ്രൊജക്ട് ആയി ഈ സംഘട്ടന രംഗം ചിത്രീകരിക്കുമെന്നാണ് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് അറിയിച്ചിരിക്കുന്നത്.

ഈയൊരു സംഘട്ടന രംഗത്തിന്റെ ചെലവ് നേരത്തെ അല്ലു അര്‍ജുന്‍ പുറത്തു വിട്ടിരുന്നു. ആറ് മിനിട്ട് നേരമുള്ള സംഘട്ടനത്തിനായി ആറു കോടി രൂപയാണ് ചെലവാക്കുന്നത്.

രഷ്മിക മന്ദാനയാണ് പുഷ്പയില്‍ അല്ലുവന്റെ നായികയായി എത്തുന്നത്.


Next Story

Related Stories