TopTop
Begin typing your search above and press return to search.

'ആ തീരുമാനമെടുക്കല്‍ കഠിനമായിരുന്നിരിക്കണം; ദീപികയുടെ ആരാധകനായതില്‍ ഞാന്‍ അഭിമാനിക്കുന്നു'-അമല്‍ നീരദ്

ആ തീരുമാനമെടുക്കല്‍ കഠിനമായിരുന്നിരിക്കണം; ദീപികയുടെ ആരാധകനായതില്‍ ഞാന്‍ അഭിമാനിക്കുന്നു-അമല്‍ നീരദ്

ജെ എന്‍ യുവില്‍ ഹിന്ദുരക്ഷാദള്‍ സംഘടനകളുടെ ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ബോളിവുഡ് താരം ദീപിക പദുകോണിന് അഭിവാദ്യങ്ങളുമായി ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ്. 'ചാപ്പക്കിന്റെ റിലീസിന് മുന്നോടിയായി, മേഘ്ന ഗുല്‍സറിനും ദീപിക പദുക്കോണിനും ഞാന്‍ ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് സ്ത്രീകളുടെയും ഒരു വലിയ ആരാധകനാണ് ഞാന്‍. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് അത്ര എളുപ്പത്തിലായിരിക്കില്ല. ചങ്കൂറ്റം വേണം അതിന്!' അമല്‍ നീരദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുതിയ ചിത്രമായ 'ചാപ്പാക്ക്' പ്രചാരണത്തിന്റെ ഭാഗമായി ദില്ലിയില്‍ എത്തിയപ്പോഴാണ് ദീപിക ജെ എന്‍ യു വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവിടെ പ്രസംഗിക്കുകയോ പ്രത്യേകിച്ച് എന്തെങ്കിലും പറയുകയോ ചെയ്തില്ല. എങ്കിലും ജെ എന്‍ യുവിലെത്താന്‍ ദീപിക കാണിച്ച ധൈര്യത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദീപിക നായികയാകുന്ന മേഘ്‌ന ഗുല്‍സാര്‍ ചിത്രം 'ചാപ്പാക്ക്' ബോയ്കോട്ട് ചെയ്യണം എന്ന് ഒരു പക്ഷം സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാമ്പൈയിനാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ദീപികയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് സംവിധായനും നിര്‍മ്മാതാവുമായി അമല്‍ നീരദ് രംഗത്ത് വന്നിരിക്കുന്നത്.

ദീപികയുടെ സിനിമകള്‍ ആളാണ് ഞാന്‍. 'ഓം ശാന്തി ഓം' മുതല്‍ 'പിക്കു' വരെ എല്ലാം ഇഷ്ടപ്പെട്ടു. വിഷാദരോഗവുമായുള്ള പോരാട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയും അത് ലോകത്തിനു എടുത്തുകാട്ടാനും ബോധവല്‍ക്കരിക്കാനും ചെയ്യാനും ദീപിക പലരേയും പ്രചോദിപ്പിക്കുകയും ചെയ്തപ്പോള്‍, അവരുടെ ആരാധകനായി ഞാന്‍ അഭിമാനം കൊണ്ടു. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എടുത്ത തീരുമാനം എളുപ്പത്തിലെടുത്തതായിരുന്നിരിക്കില്ല. സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും തിയേറ്ററുകളിലെത്തി 'ചാപ്പക്ക്' കാണണം എന്നും അഭ്യര്‍ത്ഥിക്കുന്നു,'' അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചു.


Next Story

Related Stories