TopTop
Begin typing your search above and press return to search.

അമല പോള്‍ വിവാഹിതയായി? സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

അമല പോള്‍ വിവാഹിതയായി? സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാളിയും തെന്നിന്ത്യന്‍ താരവുമായ അമല പോള്‍ വീണ്ടും വിവാഹിതയായതായി സൂചന. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയി ചില ചിത്രങ്ങളാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് ആധാരം. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗ്് ആണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. താനും അമലയുമായുള്ള വിവാഹം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കഴിഞ്ഞെന്നും ഉത്തരേന്ത്യന്‍ രീതിയിലായിരുന്നു വിവാഹമെന്നും ഭവ്‌നീന്ദര്‍ കുറിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ഭവ്‌നീന്ദറിന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇല്ല. പിന്‍വലിച്ചതിയാട്ടാണ് കാണുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് അമലയുടെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രതികരണങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ആടൈ എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടയില്‍ അമല, താനൊരാളുമായി റിലേഷന്‍ഷിപ്പിലാണെന്നും ആ വ്യക്തിയാരാണെന്നു പിന്നീട് താന്‍ തന്നെ അറിയിക്കുമെന്നും പറഞ്ഞിരുന്നു. ഭവ്‌നീന്ദര്‍ ആണോ ആ വ്യക്തിയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മുംബൈ സ്വദേശിയായ ഭവ്‌നീന്ദര്‍ സിംഗ് ഗായകനാണ്.

2014 ല്‍ അമല പോള്‍ തമിഴ് സംവിധായകന്‍ എ എല്‍ വിജയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കഴിഞ്ഞ വര്‍ഷം വിജയ് വീണ്ടും വിവാഹിതനായി.


Next Story

Related Stories