ഷാഹിദ് കപൂറിനെ നായകനാക്കി പുറത്തിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസിന്റെ നിര്‍മ്മാണം ആരംഭിച്ചതായി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ. രാജ് നിഡിമോരുവിന്റെയും കൃഷ്ണ ഡി കെ യുടെയും സൃഷ്ടിയായ രസകരമായ ഡ്രാമ ത്രില്ലര്‍ നടന് ഷാഹിദ് കപൂറിന്റെ ഡിജിറ്റല്‍ അരങ്ങേറ്റത്തിന് തുടക്കം കുറിക്കും. രാജിന്റെയും ഡികെയുടെയും ട്രേഡ്മാര്‍ക്കില്‍ ഇരുണ്ടതും പരിഹാസം കലര്‍ന്നതുമായ നര്‍മ്മം നിറഞ്ഞിരിക്കുന്ന ഈ സീരീസ്, സീത ആര് മേനോന്, സുമന് കുമാര്‍, ഹുസൈന് ദലാല്‍ എന്നിവരും ചേര്‍ന്നാണ് ഷോ രചിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളുടെയും കഥാകൃത്തുക്കളുടെയും ഭവനമായിരിക്കുന്നതില് ആമസോണ്‍ പ്രൈം വീഡിയോയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ആമസോണ്‍ പ്രൈം വീഡിയോ കണ്ടന്റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് വിജയ് സുബ്രഹ്മണ്യം പറഞ്ഞു. കുറച്ചുകാലമായി രാജ്, ഡി.കെ എന്നിവരുമായി സഹകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് തന്റെ ഡിജിറ്റല്‍ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിക്കവെ ഷാഹിദ് കപൂര്‍ പറഞ്ഞു.
ഞങ്ങള്‍ ചെയ്യുന്ന ഓരോ സിനിമയോടും പരമ്പരയോടും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങളെത്തന്നെ വെല്ലുവിളിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്രഷ്ടാക്കളായ രാജുവും ഡി.കെയും പറഞ്ഞു. ഇതാണ് ഞങ്ങളുടെ പ്രിയപ്പെട്ട സ്ക്രിപ്റ്റെന്നും ഇത് യഥാര്‍ത്ഥത്തില്‍ സ്നേഹത്തിന്റെ അധ്വാനമാണെന്നും അവര്‍ പറഞ്ഞു. ഷാഹിദില്‍ ഞങ്ങള്‍ ഒരു മികച്ച ജോടി കണ്ടെത്തിയെന്നും ഈ സീരീസിനായുള്ള ഞങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു അദ്ദേഹമെന്നും അവര്‍ പറഞ്ഞു.