TopTop
Begin typing your search above and press return to search.

മുംബൈ ഡയറീസ് 26/11 ന്റെ ഫസ്റ്റ് ലുക്ക് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി

മുംബൈ ഡയറീസ് 26/11 ന്റെ ഫസ്റ്റ് ലുക്ക് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി

മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ ആമസോണ്‍ പ്രൈം വീഡിയോ ആക്രമണത്തിനിരയായവരുടെ ജീവന്‍ രക്ഷിക്കാനായി അശ്രാന്തപരിശ്രമം നടത്തിയ മുന്‍നിര നായകന്മാരുടെ ധീരതയെ അഭിവാദ്യം ചെയ്ത് തയാറാക്കിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് മുംബൈ ഡയറീസ് 26/11 ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. നിഖില്‍ അദ്വാനിയുടെ സൃഷ്ടിയില്‍ എമ്മെ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച് കൊങ്കണ സെന്‍ ശര്‍മ്മ, മോഹിത് റെയ്ന, ടീന ദേശായി, ശ്രേയ ധന്വന്തരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെഡിക്കല്‍ ഡ്രാമ 2021 മാര്‍ച്ചില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കും 2008 നവംബര്‍ 26 ലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ മുംബൈ ഡയറീസ് 26/11 എന്ന പരമ്പര ഒരു ആശുപത്രിയില്‍ ചിത്രീകരിക്കുകയും നഗരത്തെ തകര്‍ത്ത ആക്രമണങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ അശ്രാന്തമായി പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്സ്, ആശുപത്രി ജീവനക്കാര്‍ എന്നിവരുടെ കഥകള്‍ ചിത്രീകരിക്കുകയും ചെയ്യുന്നു. മുംബൈ ഡയറീസ് 26/11 ആമസോണ്‍ പ്രൈമില്‍ 200 രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലും ഒരേസമയം പ്രദര്‍ശിപ്പിക്കും.

നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഭയാനകമായ രാത്രി ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ പതിഞ്ഞിട്ടുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിത് പറഞ്ഞു. മറ്റുള്ളവരെ രക്ഷിക്കാനായി ജീവന്‍ പണയപ്പെടുത്തിയ എല്ലാ മുന്‍നിര പ്രവര്‍ത്തകര്‍ക്കും രക്തസാക്ഷികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മുംബൈ ഡയറീസ് 26/11 ആദരാഞ്ജലി അര്‍പ്പിക്കുന്നു. മുംബൈയുടെ ആത്മാവിനുള്ള ആദരാഞ്ജലിയാണ് ഈ പ്രദര്‍ശനമെന്നും 26/11 ലെ പറയപ്പെടാത്ത കഥകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളായ നിഖില്‍ അദ്വാനിയുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

ആ വിനാശകരമായ സംഭവം നഗരത്തെ മുഴുവന്‍ നടുക്കിയ നിര്‍ഭാഗ്യകരമായ രാത്രിയില്‍ തങ്ങള്‍ എവിടെയായിരുന്നു എന്നതിനെക്കുറിച്ച് മുംബൈക്കാര്‍ പലപ്പോഴും ചര്‍ച്ചചെയ്യാറുണ്ടെന്ന് നിഖില്‍ അദ്വാനി പറഞ്ഞു. സംഭവത്തെ കേന്ദ്രീകരിച്ച് നിരവധി പരിപാടികളും സിനിമകളും നടന്നിട്ടുണ്ടെങ്കിലും ആരും ഡോക്ടര്‍മാരുടെ പക്ഷം അന്വേഷിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.




Next Story

Related Stories