TopTop
Begin typing your search above and press return to search.

'എന്റെ എല്ലാവിധ ഭാവുകങ്ങളും'; വിസ്മയക്ക് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് ബിഗ് ബി

എന്റെ എല്ലാവിധ ഭാവുകങ്ങളും; വിസ്മയക്ക് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് ബിഗ് ബി

വിസ്മയ മോഹന്‍ലാലിന് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് ബിഗ് ബി. വിസ്മയയുടെ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന കാവ്യ-ചിത്ര പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പിലാണ് അമിതാഭ് ബച്ചന്‍ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്നത്.

എന്റെ എല്ലാ വിധ ഭാവുകങ്ങളും. മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാല്‍, എനിക്ക് ഒരുപാട് ആരാധനയുള്ള ആള്‍ എനിക്കൊരു പുസ്തകം അയച്ചുതന്നു. അദ്ദേഹത്തിന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സര്‍ഗാത്മകവും സചേതനവുമായ യാത്ര. കഴിവ് പാരമ്പര്യമാണ് - ബച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എഴുപതിലധികം ഒറ്റവരി, ചെറുകവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ് വിസ്മയയുടെ പുസ്തകം. വിസ്മയയുടെ ആദ്യ പുസ്തകമാണിത്. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്.


Next Story

Related Stories