TopTop
Begin typing your search above and press return to search.

കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കാനില്ല; 77ലും ബാല്യകാല ഓര്‍മ്മകളുമായി ബിഗ് ബി

കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കാനില്ല; 77ലും ബാല്യകാല ഓര്‍മ്മകളുമായി ബിഗ് ബി

ഒക്ടോബര്‍ 11ന് അമിതാഭ് ബച്ചന് എഴുപത്തിയേഴ് വയസ്സ് തികയുകയാണ്. എന്നാല്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥയിലല്ലെന്നും അതിനാല്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയില്ലെന്നുമാണ് സൂപ്പര്‍ സ്റ്റാറിന്റെ തീരുമാനം.

എന്താണ് ഇതില്‍ ആഘോഷിക്കാനുള്ളത്. മറ്റെല്ലാ ദിവസങ്ങള്‍പോലെതന്നെയാണ് ഈ ദിവസവും. ഇപ്പോഴും ജോലികള്‍ ചെയ്യാന്‍ കഴിയുന്നതില്‍ താന്‍ നന്ദിയുള്ളവനാണ്. എന്റെ ആത്മാവ് ആഗ്രഹിക്കുന്നതരത്തില്‍ സഞ്ചരിക്കാന്‍ തന്റെ ശരീരത്തിന് കഴിയുന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ ആരോഗ്യത്തിനുവേണ്ടി എല്ലാവരോടും പ്രാര്‍ത്ഥിക്കുവാനും അമിതാഭ് ബച്ചന്‍ പറയുന്നു.

ബാല്യകാലത്തെ പിറന്നാള്‍ ദിനത്തെ ഓര്‍മ്മകള്‍ ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അന്നൊക്കെ അച്ഛന്‍ തനിക്കുവേണ്ടി കവിതകള്‍ എഴുതിയിരുന്നെന്നും എല്ലാരും ഒത്തുകൂടി കേക്ക് മുറിച്ചിരുന്നുവെന്നും ബിഗ് ബി ഓര്‍മ്മിക്കുന്നു. 1984ല്‍ ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് കിടപ്പിലായപ്പോഴുള്ള പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ വായിച്ചുതന്ന കവിതകള്‍ പുതുജീവന്‍ തന്‍കിയെന്നും ബിഗ് ബി പറയുന്നു. പിറന്നാള്‍ ആഘോഷിക്കാനുള്ള അമ്മയുടെ ആവേശവും അച്ഛന്റെ കവിതകളും പതുക്കെ ഇല്ലാതായെന്നും താരം. ഈ ജന്മദിനത്തിലും കേക്ക് മുറിച്ച് ആഘോഷിക്കുകയില്ല എന്നുതന്നെയാണ് ബിഗ് ബിയുടെ തീരുമാനം.

അടുത്തിടെ ഗുലാബോ സീതാബോയിലെ സഹതാരം ആയുഷ്മാന്‍ ഖുറാന അമിതാഭ് ബച്ചന്‍ 77 വയസ്സിലും 24 കാരന്റെ മനസ്സുള്ള ആളാണെന്ന് പറഞ്ഞിരുന്നു.


Next Story

Related Stories