TopTop
Begin typing your search above and press return to search.

അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു, താനിപ്പോഴും കോവിഡ് പോസിറ്റീവെന്ന് അഭിഷേക്

അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു, താനിപ്പോഴും കോവിഡ് പോസിറ്റീവെന്ന് അഭിഷേക്

കോവിഡ് ബാധിതനായി ചികില്‍സയിലിരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു. അമിതാഭ് ബച്ചന് രോഗം ഭേദമായതായി മകനും നടനുമായ അഭിഷേക് ബച്ചൻ ആണ് അറിയിച്ചത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമിതാഭ് ബച്ചൻ മുംബൈ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതായും അദ്ദേഹം വ്യക്തമാക്കുന്നു.

ആശുപത്രി വിട്ട ബച്ചൻ വീട്ടിൽ വിശ്രമം തുടരുമെന്ന് അറിയിച്ച അഭിഷേക് ഇതുവരെയുള്ള പ്രാർത്ഥനകള്‍ക്കും ആശംസകൾക്കും നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം, പിതാവിനൊപ്പം കോവിഡ് ബാധിതനായ തന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി തുടരുകയാണെന്നും അഭിഷേക് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. താൻ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്, ഉടൻ രോഗത്തെ തോൽപ്പിച്ച് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കുന്നു.

ബച്ചനും അഭിഷേകിനും പിറകെ കോവിഡ് ബാധിതരായ ഐശ്വര്യ റായ്, മകൾ അരാധ്യ എന്നിവരും നേരത്തെ രോഗ മുക്തരായിരുന്നു. ജൂലായ് 30നായിരുന്നു ഇരുവരും ആശുപത്രിവിട്ടത്. ഒരു ഫോട്ടോ ഉൾപ്പെടെ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഐശ്വര്യ ഇക്കാര്യം അറിയിച്ചത്.


Next Story

Related Stories