കേറ്റ് വിന്‍സ്ലെറ്റ്, സര്‍ഷ റോണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്റിക് ഡ്രാമ ചിത്രം ആമനൈറ്റിന്റെ ട്രെയ്ലര് പുറത്തെത്തി. 1840കളിലെ ഇംഗ്ലണ്ട് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്നതാണ് ചിത്രം. വിന്‍സ്ലെറ്റ് ആണ് മേരി ആന്നിംഗിന്റെ വേഷത്തില്‍ എത്തുന്നത്.
ഫോസിലുകളുടെ ശേഖരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മേരി ആന്നിംഗിനെ കാണാന്‍വന്ന ഒരു വിനോദസഞ്ചാരി വിഷാദരോഗമുള്ള തന്റെ ഭാര്യ ഷാര്‍ലറ്റ് മര്ച്ചിസണിനെ ശുശ്രൂഷിക്കാനായി വരാമോ എന്ന് അന്വേഷിക്കുന്നു. ആ ക്ഷണം സ്വീകരിക്കുകയാണ് മേരി. പിന്നീടുള്ള അവരുടെ ജീവിതവും പ്രണയവുമാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. സര്‍ഷ റോണന്‍ ആണ് ഷാര്‍ലറ്റ് ആയി എത്തുന്നത്. ബ്രിട്ടീഷ് പാലിയെന്റോളജിസ്റ്റ് മേരി ആന്നിംഗിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ചിത്രം.
ദി ഫാര്‍മേഴ്സ് വൈഫും ഗോഡ്സ് ഓണ്‍ കണ്ട്രിയുമൊക്കെ ഒരുക്കിയ ഫ്രാന്‍സിസ് ലീ ആണ് സംവിധായകന്.