TopTop
Begin typing your search above and press return to search.

വെള്ളിത്തിരയിലെ അനന്യയുടെ ആദ്യഗാനം പുറത്തിറങ്ങി-വീഡിയോ

വെള്ളിത്തിരയിലെ അനന്യയുടെ ആദ്യഗാനം പുറത്തിറങ്ങി-വീഡിയോ

സ്‌കൂള്‍ ബെഞ്ചില്‍ കൂട്ടുകാര്‍ക്കിടയിലിരുന്ന് പാടിയ ഒരു പാട്ടിന്റെ വീഡിയോയിലൂടെയാണ് മലയാളികള്‍ അനന്യയെ ഹൃദയത്തിലേറ്റിയത്. അകക്കണ്ണിന്റെ വെളിച്ചത്തില്‍ പാട്ട് പഠിച്ച് പാടിയ അനന്യക്ക് സിനിമയിലേക്കും അവസരം വന്നിരുന്നു. ഇപ്പോഴിതാ അനന്യയുടെ സിനിമപ്പാട്ടും പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനന്യ പാടിയിരിക്കുന്നത്. ജയസൂര്യ നായകനാകുന്ന വെള്ളം എന്ന ചിത്രത്തിലെ പുലരിയിലച്ഛന്റെ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ബിജിപാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നിതീഷ് നടേരി ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ആദ്യ സിനിമ ഗാനം തന്നെ അനന്യ അതിമനോഹരമായി പാടിയിരിക്കുന്നു. കണ്ണൂര്‍ വാരം കല്ലേന്‍ വീട്ടില്‍ പുഷ്പന്‍ പ്രജിത ദമ്പതികളുടെ മകളാണ് അനന്യ. ധര്‍മ്മശാല ബ്ലൈന്റ് സ്‌കൂള്‍, വാരം യു പി എസ് എന്നിവിടങ്ങളിലാണ് അനന്യ പഠിക്കുന്നത്.


Next Story

Related Stories