TopTop
Begin typing your search above and press return to search.

അഞ്ചാം കല്പന: ചിത്രീകരണം പൂര്‍ത്തിയായി

അഞ്ചാം കല്പന: ചിത്രീകരണം പൂര്‍ത്തിയായി

മലബാര്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ അജികുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന അഞ്ചാം കല്പനയുടെ ചിത്രീകരണം പൂര്‍ത്തിയായി. വര്‍ദ്ധിച്ചു വരുന്ന കൗമാര ആത്മഹത്യാ പ്രവണതയ്ക്കെതിരെയുള്ള ശക്തമായ പ്രതിരോധമാണ് ചിത്രം.

കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലകളിലായി ചിത്രീകരിച്ച ഈ ചലച്ചിത്രത്തില്‍ ടെലിവിഷന്‍ - സിനിമ താരങ്ങളായ വി. പി രാമചന്ദ്രന്‍, മണികണ്ഠന്‍ എന്നിവരെ കൂടാതെ ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും പ്രധാനവേഷങ്ങളില്‍ എത്തുന്നു.വിഖ്യാത ഹോളിവുഡ് സംഗീത സംവിധായകന്‍ (ടൈറ്റാനിക് ) ജോണ്‍ അള്‍ട്മാന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

പുതുമുഖങ്ങളായ നന്ദന രമേശ്, ജ്യോതിര്‍ ആദിത്യ എന്നിവര്‍ നായികാ - നായകന്മാരാകുന്ന അഞ്ചാം കല്പനയില്‍ സതീശന്‍ കാര്യത്ത്, സുധാകരന്‍ പയ്യന്നൂര്‍, ഭാസ്‌കരന്‍, കൃഷ്ണകുമാര്‍, മുഹമ്മദാലി, ശ്രീജിത്ത്, രാജേഷ് ഈയ്യക്കാട്, ഡോ. മുഹമ്മദാലി, പ്രദീപ് രാമപുരത്ത്, മനോജ് മാവിലക്കടപ്പുറം, ഹനീഫ, നാരായണന്‍ മലപ്പ, രതീഷ്, ലത കണ്ണൂര്‍, സ്മിത ജോര്‍ജ്, നവ്യ, ആതിര, അരുണ, ദേവു, നീതു അന്നൂര്‍, സ്മിത വലിയപറമ്പ്, തുടങ്ങിയവര്‍ മുഖ്യവേഷങ്ങള്‍ ചെയ്യുന്നു.

ഛായാഗ്രഹണം സുമേഷ് ദാസും ചിത്രസന്നിവേശം മനോജ് നന്ദാവനവും നിര്‍വഹിക്കുന്നു. കലാസംവിധാനം: കൃഷ്ണകുമാര്‍, ചമയവും വസ്ത്രാലങ്കാരവും ഷനീജ് ശില്പി, അജികുമാറിന്റെ വരികള്‍ക്ക് ജയന്‍ പിഷാരടി ഈണം പകരുന്നു. നൃത്തം: ഷിജിത്. നിര്‍മ്മാണ നിയന്ത്രണം : രാജേഷ് ഈയ്യക്കാട്. സംവിധാന സഹായികള്‍ : സനല്‍, ചിത്ര. ഛായാഗ്രഹണ സഹായി : ജെറി ജോര്‍ജ്. കലാസംവിധാന സഹായികള്‍ : മനോജ് മാവിലാക്കടപ്പുറം, ഹനീഫ. വസ്ത്രാലങ്കാര സഹായി: ജയലളിത. വാര്‍ത്താവിതരണം : അഗസ്റ്റിന്‍ ജോസഫ്.


Next Story

Related Stories